കുവൈത്ത് സിറ്റി: കുവൈത്ത് മോേട്ടാർ സിറ്റി രാജ്യത്തിെൻറ തെക്കൻ മേഖലയായ അരിഫ്ജാനിൽ ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ആണ് ബുധനാഴ്ച ഉദ്ഘാടനം നിർവഹിച്ചത്. 2.6 മില്യൻ സ്ക്വയർ മീറ്റർ വിസ്തൃതിയിൽ 14 മാസങ്ങളെടുത്താണ് മോേട്ടാർ സിറ്റി നിർമിച്ചതെന്ന് അമീരി ദിവാൻ അഡ്മിനിസ്ട്രേറ്റിവ് ആൻഡ് ഫിനാൻഷ്യൽ ചീഫ് അബ്ദുൽ അസീസ് ഇസ്ഹാഖ് പറഞ്ഞു. വിവിധ മോേട്ടാർ സ്പോർട്ട് ഇവൻറുകൾക്ക് അനുയോജ്യമായ ഏഴു സർക്യൂട്ടുകളും ട്രാക്കുകളും ഇവിടെയുണ്ട്. പ്രധാന ട്രാക്കിന് 5610 മീറ്റർ നീളമുണ്ട്. അന്താരാഷ്ട്ര കാർട്ട് റേസിങ് മത്സരം നടത്താൻ കഴിയുന്ന 1750 മീറ്റർ നീളമുള്ള ട്രാക്കുമുണ്ട്.
മോേട്ടാർ ക്രോസ്, റാലി, മണൽക്കൂനയിലൂടെയുള്ള കാറോട്ടമത്സരം തുടങ്ങിയവക്കെല്ലാം സൗകര്യമുള്ളതാണ് മോേട്ടാർ സിറ്റി. 8000 പേർക്ക് മത്സരം വീക്ഷിക്കാൻ കഴിയുന്ന ഗാലറിയും വി.െഎ.പി ഹാളുകളും താമസ സൗകര്യവും ഉണ്ട്. വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്തുന്ന 32 കേന്ദ്രങ്ങളും 3300 വാഹനങ്ങൾക്ക് വാഹനം നിർത്തിയിടാൻ കഴിയുന്ന പാർക്കിങ് സൗകര്യങ്ങളും സിറ്റിയുടെ ഭാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.