യൂത്ത് ഇന്ത്യ ബിസിനസ് കോൺക്ലേവിൽ യൂത്ത് ഇന്ത്യ പ്രസിഡന്റ് സിജിൽ ഖാൻ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: വ്യവസായ സംരംഭങ്ങൾക്ക് പ്രോത്സാഹനവും സംരംഭകർക്ക് പുതിയ ദിശാബോധവും നൽകി യൂത്ത് ഇന്ത്യ കുവൈത്ത് ‘ബിസിനസ് കോൺക്ലേവ്’. ഫർവാനിയ ക്രൗൺ പ്ലാസയിൽ നടന്ന കോൺക്ലേവ് സംരംഭകരും പ്രഫഷനലുകളും ഒരുമിച്ച വേദിയായി മാറി. വ്യവസായ രംഗത്തെ നവീന സാധ്യതകൾ കണ്ടെത്തൽ, സംരംഭകരെ തമ്മിൽ ബന്ധിപ്പിക്കൽ, ബിസിനസ് വിജയഗാഥകൾ പങ്കുവെക്കൽ തുടങ്ങി വ്യത്യസ്തമായ സെഷനുകൾ കോൺക്ലേവിന്റെ ഭാഗമായി.
പാനൽ ചർച്ച, നെറ്റ്വർക്കിങ് സെഷനുകൾ, എത്തിക്കൽ ബിസിനസ് മാർഗനിർദേശങ്ങൾ, ശരീഅ ഫിഖ്ഹ് ഡെസ്ക്, സംരംഭങ്ങളുടെ പ്രദർശനങ്ങൾ, ബിസിനസ് നിയമങ്ങൾ അറിയാനുള്ള വേദി, വിദഗ്ധരുടെ സംവാദങ്ങൾ എന്നിവയും നടന്നു. ബിസിനസ്, സംരംഭ രംഗത്തുള്ളവരും പൊതു സമൂഹത്തിൽനിന്നുള്ളവരുമായ നിരവധി പേർ കോൺക്ലേവിന്റെ ഭാഗമായി.
എ. മുഹമ്മദ് ഷാഫി (മാനേജിങ് ഡയറക്ടർ മിനാർ ഗ്രൂപ്), ഡോ. അൻവർ അമീൻ ചേലാട്ട് (മാനേജിങ് ഡയറക്ടർ, റീജൻസി ഗ്രൂപ്), പി.സി. മുസ്തഫ (ചെയർമാൻ ആൻഡ് ഗ്ലോബൽ സി.ഇ.ഒ ഐഡി ഫ്രഷ്), മാത്യു ജോസഫ് (സി.ഒ.ഒ ആൻഡ് കോഫൗണ്ടർ ഫ്രഷ് ടു ഹോം), റിയാസ് ഹക്കീം (ഇമോഷനൽ സെയിൽസ് കോച്ച്), റമീസ് അലി (സി.ഇ.ഒ ആൻഡ് കോഫൗണ്ടർ, ഇന്റർവെൽ ലേണിങ്), മറിയം വിധു വിജയൻ (സി.ഇ.ഒ ആൻഡ് കോഫൗണ്ടർ ക്രിക് ആപ്പ്), ഡോ. നിഷാദ് (പ്രോജക്ട് ഡയറക്ടർ പീപ്ൾസ് ഫൗണ്ടേഷൻ), നസ്റുദ്ദീൻ (ഡയറക്ടർ ദി റെസ്റ്റോമാസ്റ്റർ), റഷീദ് തക്കാര (പ്രസി. കിറ), ഷബീർ മണ്ടോളി (പ്രസി. റോക്), എൻ.വി. മുഹമ്മദ് ആസിഫ് (ജനറൽ മാനേജർ ഫരീജ് ജനറൽ മാനേജർ ഫ്രീജ് സ്വാലെ), ഫൈസൽ മഞ്ചേരി, ഷഫീഖ് സി. പി (ഫൗണ്ടർ എത്തിക് ബി അഡ്വൈസറി), നിയാസ് ഇസ്ലാഹി, ഖലീൽ റഹ്മാൻ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുത്തു.
സമാപന സമ്മേളനത്തിൽ യൂത്ത് ഇന്ത്യ പ്രസിഡന്റ് സിജിൽ ഖാൻ അധ്യക്ഷത വഹിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ആൻഡ് സി.ഇ.ഒ മുസ്തഫ ഹംസ, മാംഗോ ഹൈപ്പർ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ റഫീഖ് അഹ്മദ്, ഗ്രാൻഡ് ഹൈപ്പർ റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി, കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ്, മുഹമ്മദ് അലി ഒ.പി, അനസ് ഖാലിദ് ഖലീഫ അൽ ഖലീഫ, മുസ്തഫ കാരി, മിലൻ ജലീൽ, അബ്ദുൽ ലത്തീഫ്, ഫിറോസ് ഹമീദ്, ഫൈസൽ മഞ്ചേരി എന്നിവർ ആശംസ നേർന്നു. പ്രോഗ്രാം കൺവീനർ മഹനാസ് മുസ്തഫ സ്വാഗതവും കെ.വി. ഫൈസൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.