യൂത്ത് ഇന്ത്യ കുവൈത്ത് ‘ബിസിനസ് കോൺക്ലെവ് -25’ ന്റെ ടൈറ്റിൽ പ്രകാശനം പാണക്കാട്
സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് സംഘടിപ്പിക്കുന്ന ‘ബിസിനസ് കോൺക്ലേവ് -25’ ന്റെ ടൈറ്റിൽ പ്രകാശനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
മെട്രോ മെഡിക്കൽ കെയർ കോർപറേറ്റ് ഓഫിസിൽ നടന്ന ചടങ്ങിൽ യൂത്ത് ഇന്ത്യ പ്രസിഡന്റ് സിജിൽ ഖാൻ, മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ആൻഡ് സി.ഇ.ഒ മുസ്തഫ ഹംസ, മാംഗോ ഹൈപ്പർ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ റഫീഖ് അഹ്മദ്, കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ്, ‘ബിസിനസ് കോൺക്ലെവ്-25’ ജനറൽ കൺവീനർ മഹനാസ് മുസ്തഫ എന്നിവർ പങ്കെടുത്തു.
സെപ്റ്റംബർ അഞ്ചിന് ഫർവാനിയ ക്രൗൺ പ്ലാസയിലാണ് ‘ബിസിനസ് കോൺക്ലെവ്-25’. പാനൽ ചർച്ചകൾ, നെറ്റ്വർക്കിംഗ് സെഷനുകൾ, എത്തിക്കൽ ബിസിനസ് മാർഗ നിർദ്ദേശങ്ങൾ, ശരിഅ ഫിഖ്ഹ് ഡെസ്ക്, സംരംഭങ്ങളുടെ പ്രദർശനങ്ങൾ, ബിസിനസ് നിയമങ്ങൾ, വിദഗ്ദ്ധരുടെ സംവാദങ്ങൾ എന്നിവ ബിസിനസ് കോൺക്ലേവിന്റെ ഭാഗമാകും.
കുവൈത്തിലെ മലയാളി സമൂഹത്തിൽ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. പ്രോഗ്രാമിൽ പങ്കെടുക്കാനായി http://bizconclave.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.