ബാ​ഡ്മി​ന്റ​ൺ പ്ല​യേ​ഴ്സ് കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സമ്മേ​ള​ന​ത്തി​ൽ

ബി.പി.കെ ബാഡ്മിന്റൺ സൂപ്പർ ലീഗ് ഇന്നും നാളെയും നടക്കും

കുവൈത്ത് സിറ്റി: ബാഡ്മിന്റൺ പ്ലയേഴ്സ് കുവൈത്തിന്റെ (ബി.പി.കെ) സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ സൂപ്പർ ലീഗ് മൂന്നാം എഡിഷന് ഇന്ന് അഹ്മദി ഐസ്മാഷ്‌ ബാഡ്മിന്റൺ കോർട്ടിൽ തുടക്കമാകും. വ്യാഴം, വെള്ളി ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ കുവൈത്തിലെ 10 ക്ലബുകൾ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യ, കുവൈത്ത്, ഫിലിപ്പീൻസ്, പാകിസ്താൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർ ടീമുകളുടെ ഭാഗമാണ്.

ബി.പി.കെയിൽ രജിസ്റ്റർ ചെയ്ത കളിക്കാരുടെ റാങ്ക് അനുസരിച്ച് ലേലം വിളിച്ചാണ് ടീമുകൾ തങ്ങൾക്കുവേണ്ട കളിക്കാരെ തെരഞ്ഞെടുത്തത്. ടൂർണമെന്റിന്റെ വിജയത്തിനായി ബി.പി.കെയുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായും ജി.സി.സി രാജ്യങ്ങളിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ ബാഡ്മിന്റൺ ലീഗാണ് ഇതെന്നും സംഘാടകർ പറഞ്ഞു.

2026 ലെ ബി.പി.കെ ടൂർണമെന്റ് കലണ്ടറിന്റെ ഔദ്യോഗിക പ്രഖ്യാപനവും, ജേഴ്സി പ്രകാശനവും പ്രസ് മീറ്റിൽ നടന്നു.വാർത്തസമ്മേളനത്തിൽ ബി.പി.കെയെ പ്രതിനിധാനം ചെയ്ത് ജ്യോതിഷ് ചെറിയാൻ, ജ്യോതിരാജ്, ഡോൺ ഫ്രാൻസിസ്, തോമസ് കുന്നിൽ, സബിൻ മുകളുവിളയിൽ, ബിനു സെബാസ്റ്റ്യൻ, അലക്സ്‌ വർഗീസ്, ഗ്‌ളെയിസീ ലിൻഡ്സേ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - BPK Badminton Super League to be held today and tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.