കുവൈത്ത് സിറ്റി: കുവൈത്തിലെ ചില സ്വകാര്യ സ്കൂളുകളിൽ പുസ്തകവിലയിൽ ചൂഷണമെന്ന് ആക്ഷേപം. യൂനിഫോമുകളും പുസ്തകങ്ങളും മന്ത്രാലയം നിശ്ചയിച്ച വിലയേക്കാൾ കൂട്ടിവിൽ ക്കാൻ പാടില്ലെന്ന വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ നിർദേശം കാറ്റിൽപറത്തിയാണ് വൻ ത ുക ഇൗടാക്കുന്നത്. അഞ്ചുമുതൽ എട്ടുവരെ ക്ലാസുകളിലെ കുട്ടികളുടെ പുസ്തകത്തിന് 50 മുതൽ 75 ദീനാർ വരെ ഇൗടാക്കുന്നു. യൂനിഫോം മാറ്റവും സ്കൂളിന് വരുമാനമാർഗമാണ്. 16 ദീനാർ ആണ് പുതിയ യൂനിഫോമിന് ഇൗടാക്കുന്നത്. സ്വകാര്യവിദ്യാഭ്യാസ മേഖലയിൽ കടുത്ത സാമ്പത്തിക ചൂഷണം നടക്കുന്നതായി രക്ഷിതാക്കളിൽനിന്ന് ഉൾപ്പെടെ പരാതി വന്നിട്ടുണ്ട്. കുട്ടികൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ ഒാർത്ത് പലരും അധികൃതരുടെ ശ്രദ്ധയിൽപെടുത്താൻ തയാറാവുന്നില്ല.
അതേസമയം, നടപ്പ് അധ്യയന വർഷത്തിലും രാജ്യത്തെ സ്വകാര്യ സ്കൂളുകളിൽ വിദ്യാർഥികളുടെ ട്യൂഷൻ ഫീസ് വർധിപ്പിക്കുന്നതിന് സർക്കാർ വിലക്കുണ്ട്.
അമേരിക്കൻ, ബ്രിട്ടീഷ്, ഇന്ത്യൻ, പാകിസ്താൻ, ഫിലിപ്പീൻസ്, ഇറാൻ, സ്വകാര്യ അറബ് സ്കൂളുകൾ എന്നിവക്കെല്ലാം ഉത്തരവ് ബാധകമാണ്. ട്യൂഷൻ ഫീസുൾപ്പെടെ കാര്യങ്ങളിൽ നിയമം ലംഘിക്കുന്ന വിദ്യാലയങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകും. നിയമലംഘനം കണ്ടെത്തിയ സ്കൂളിന് അതിൽനിന്ന് പിന്മാറാൻ ഒരു മാസം സമയമനുവദിക്കുകയാണ് ആദ്യം ചെയ്യുക. തുടർന്നും ആവർത്തിക്കുകയാണെങ്കിൽ സർക്കാർ വകുപ്പുകളുമായുള്ള ഇത്തരം സ്കൂളുകളുടെ നടപടികൾ ഒരു മാസത്തേക്ക് മരവിപ്പിക്കും. തുടർന്നും സർക്കാർ ഉത്തരവ് പാലിക്കാതെയാണ് മുന്നോട്ടുപോകുന്നതെങ്കിൽ അംഗീകാരം റദ്ദാക്കുമെന്നുമാണ് വിദ്യാഭ്യാസ മന്ത്രി ഡോ. ഹാമിദ് അൽ ആസിമി ഒപ്പുവെച്ച ഉത്തരവിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.