കുവൈത്ത് സിറ്റി: കുവൈത്ത് അമേരിക്കൻ ആയുധ നിർമാണ കമ്പനിയായ ബോയിങ്ങിൽനിന്ന് 28 ‘സൂപ്പർ ഹോർണറ്റ’ യുദ്ധവിമാനങ്ങൾ വാങ്ങി. പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് അൽ ഖബസ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 1.2 ബില്യൻ ഡോളറിേൻറതാണ് കരാർ. 22 എഫ്.എ മോഡലും ആറ് എഫ്.എ 18 ഇ മോഡലും രണ്ടു സീറ്റുള്ള ആറ് എഫ്.എ 18 എഫ്.എസ് വിമാനവുമാണ് കുവൈത്ത് സ്വന്തമാക്കിയത്.
10.1 ബില്യൻ ഡോളറിന് എഫ്.എ 18 ഇ/എഫ് സൂപ്പർ ഹോർണെറ്റ് ഇനത്തിൽപ്പെട്ട 40 യുദ്ധവിമാനങ്ങൾ വാങ്ങാൻ 2016 നവംബറിൽ ഒപ്പിട്ട കരാറിെൻറ ഭാഗമാണിത്. കുവൈത്ത് ഉൾപ്പെടെ മൂന്ന് ജി.സി.സി രാജ്യങ്ങൾക്ക് പുതിയ യുദ്ധവിമാനങ്ങൾ വിൽക്കാനുള്ള അമേരിക്കൻ തീരുമാനത്തിൽ ഇസ്രായേൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എതിർപ്പ് തള്ളിയാണ് അമേരിക്ക ആയുധ ഇടപാടുമായി മുന്നോട്ടുപോവാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.