കുവൈത്ത് സിറ്റി: ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് ആദരാഞ്ജലികൾ അർപ്പിച്ച് ബി.ഡി.കെ കുവൈത്ത് ചാപ്റ്ററും മ്യൂസിക് ബീറ്റ്സും ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കിെൻറ സഹകരണത്തോടെ ഒക്ടോബർ 16 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നു വരെ അദാൻ ബ്ലഡ് ബാങ്കിലാണ് ക്യാമ്പ്. സമാധാനത്തിനും ഒത്തൊരുമക്കും വേണ്ടി നിരന്തരം പ്രയത്നിച്ച, സഹജീവി സ്നേഹത്തിെൻറയും കാരുണ്യത്തിെൻറയും മാതൃകയായിരുന്ന, സ്വദേശികളെയും വിദേശികളെയും ഒരേപോലെ ചേർത്തുനിർത്തിയ രാഷ്ട്രനേതാവിന് രക്തദാനമെന്ന മഹത്തായ കർമത്തിലൂടെ ആദരവ് പ്രകടിപ്പിക്കുകയാണ് ലക്ഷ്യം.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആരോഗ്യമന്ത്രാലയത്തിെൻറ നിബന്ധനകൾക്ക് വിധേയമായി സുരക്ഷിതമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.കുവൈത്തിലെ ബ്ലഡ് ബാങ്കുകൾ ആശുപത്രികളിൽനിന്ന് മാറി പ്രത്യേക സംവിധാനമായി പ്രവർത്തിക്കുന്നതിനാൽ, രക്തദാതാക്കൾ രോഗികളുമായി സമ്പർക്കത്തിലേർപ്പെടാനുള്ള സാധ്യത വിരളമാണ്.രക്തദാനം ചെയ്യാൻ താൽപര്യമുള്ളവർക്ക് http://www.bdkkuwait.org/event-registration എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: മംഗഫ്, ഫഹാഹീൽ (69302536), മഹബൂല, അബൂഹലീഫ (98557344), അബ്ബാസിയ (66149067), ഫർവാനിയ (98738016), സാൽമിയ (69699029) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. വാഹന സൗകര്യം ഏർപ്പെടുത്തും. അടിയന്തര സാഹചര്യങ്ങളിൽ രക്തം ആവശ്യമുള്ളവരും പൊതുവായ അന്വേഷണങ്ങൾക്കും 69997588, 51510076 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.