ഇന്ത്യൻ സോഷ്യൽ ഫോറം കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പ്

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: ഇന്ത്യൻ സോഷ്യൽ ഫോറം കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.കോവിഡ്​ പശ്ചാത്തലത്തിൽ ആവശ്യക്കാർ കൂടിയ സാഹചര്യത്തിലാണ് സോഷ്യൽ ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

ബ്രാഞ്ച് അടിസ്ഥാനത്തിൽ പ്രത്യേക ബാച്ചുകളാക്കി രക്തദാതാക്കളെ എത്തിച്ചാണ് കോവിഡ്​ പ്രോ​േട്ടാകോൾ അനുസരിച്ച്​​ ക്രമീകരണങ്ങൾ നടത്തിയത്. നൂറിൽപരം ആളുകൾ പങ്കെടുത്ത രക്തദാന ക്യാമ്പിന് ജാബിരിയ ബ്ലഡ് ബാങ്കിലെ ഡോ. അസ്മ റാഫാത്തിനോടൊപ്പം ഇന്ത്യൻ സോഷ്യൽ ഫോറം വൈസ് പ്രസിഡൻറ് അസ്​ലം, സെക്രട്ടറി ബുഖാരി തങ്ങൾ, ഖലീൽ, മൊയ്തീൻ കോയ, അസീം, മുഹമ്മദ് ഷാ, ശിഹാബ്, നൗഷാദ് എന്നിവരും നേതൃത്വം നൽകി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.