കുവൈത്ത് സിറ്റി: സ്രോതസ്സ് വെളിപ്പെടുത്താത്ത വൻ തുകയുമായി ഒരാൾ പിടിയിൽ. ഹവല്ലി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റാണ് അറബ് പൗരനായ ഒരാളെ പണവുമായി പിടികൂടിയത്. പണത്തിന്റെ സ്രോതസ്സ് ആവശ്യപ്പെട്ടപ്പോൾ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. കൂടുതൽ അന്വേഷണങ്ങൾക്കായി പിടിയിലായ ആളെയും പിടിച്ചെടുത്ത പണവും ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.