കുവൈത്ത് സിറ്റി: ശൈത്യകാലം വരുന്നതോടെ പലതരം ദേശാടനപ്പക്ഷികളുടെയും ഈറ്റില്ലമാണ ് കുവൈത്ത്.
400ഓളം ദേശാടനപ്പക്ഷികൾ കുവൈത്ത് മുറിച്ചുകടന്ന് യാത്രചെയ്യുന്നു. പരുന ്ത് വർഗത്തിൽപെട്ട ചിലയിനങ്ങൾ ഒഴികെ മിക്കവയും കുവൈത്ത് ഇടത്താവളമാക്കുന്നു.
ക ുവൈത്തിെൻറ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും ദേശാടനക്കിളികൾ കൂടുതലെത്താൻ കാരണമാവുന്നു. മധ്യേഷ്യ, കിഴക്കൻ യൂറോപ്പ്, സൈബീരിയൻ പ്രദേശങ്ങളിൽനിന്ന് ഇന്ത്യ, പാകിസ്താൻ, ആഫ്രിക്കൻ പ്രദേശങ്ങളിലേക്കുള്ള പക്ഷികളുടെ ദേശാടനത്തിെൻറ പ്രധാന ഉൗടുവഴിയാണ് ഗൾഫ്.
അതിനാൽ വടക്കുപടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന കുവൈത്തിന് ദേശാടനപാതയിലെ ഇരട്ട ഇടനാഴി എന്ന പ്രത്യേകതയുണ്ട്. വസന്തകാലത്ത് കുവൈത്തിൽ ദേശാടനക്കിളികൾ വ്യാപകമായെത്തും. തണുപ്പിെൻറ കാഠിന്യം, മഴ, മേഘം തുടങ്ങിയ ഘടകങ്ങൾക്കനുസരിച്ച് ചില വർഷങ്ങളിൽ പക്ഷികളുടെ എണ്ണം കൂടുകയും കുറയുകയും ചെയ്യും.
കുവൈത്തിൽ ഏത് കാലാവസ്ഥയിലും ഭക്ഷണവും വെള്ളവും ലഭിക്കുന്ന പ്രത്യേക സംരക്ഷിത മേഖലകളുണ്ട്. ജഹ്റ, സബാഹ് അൽ അഹ്മദ് നാച്ചുറൽ റിസർവുകളിൽ ദേശാടനക്കിളികൾ എത്താറുണ്ട്.
ചൂട് ഇഷ്ടപ്പെടുന്ന പക്ഷികൾ വേനലിൽ എത്തി കുവൈത്തിൽ കൂടുതൽ കാലം തങ്ങാറുണ്ട്. എല്ലാ വര്‍ഷവും ഇത്തരം ദേശാടനപ്പക്ഷികളെ കാണാനും തണുപ്പ് ആസ്വദിക്കാനും ശുവൈഖ് തീരത്തെത്തുന്നവര്‍ നിരവധിയാണ്. രാജഹംസം ഇനത്തിലുള്ള പക്ഷികളാണ് കുവൈത്ത് തീരത്ത് കൂടുതലെത്തുന്നത്.
വെളിച്ചം വന്ന് ആസ്വാദകര്‍ വീടണയുമ്പോള്‍ ഇവരും പുതിയ ദേശം തേടി കൂട്ടത്തോടെ ഉയരങ്ങളിലേക്ക് പറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.