ബിന്ദു പ്രസാദ്‌ നാട്ടിലേക്ക്‌ മടങ്ങി

കുവൈത്ത്​ സിറ്റി: കാൻസർ ബാധിച്ച്‌ ഫർവാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന കോട്ടയം സ്വദേശി ബിന്ദു പ്രസാദ്‌ നാട്ടിലേക്ക്‌ മടങ്ങി. കല കുവൈത്ത്​ പ്രസിഡൻറ്​ സുഗത കുമാർ, സജി തോമസ്‌ മാത്യു, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മൈക്കിൾ ജോൺസൺ, ബിജു ജോസ്‌, അജിത്‌ കുമാർ, അബ്ബാസിയ മേഖലാ പ്രസിഡൻറ്​ കിരൺ എന്നിവർ ബിന്ദുവിനെ യാത്രയാക്കാൻ വിമാനത്താവളത്തിൽ എത്തിച്ചേർന്നിരുന്നു. ശസ്ത്രക്രിയയെത്തുടർന്ന് അവശയായ ബിന്ദുവിനെ നാട്ടിലെത്തിക്കാനായി കല കുവൈത്ത്​ സാമൂഹിക വിഭാഗത്തി​​​െൻറ നേതൃത്വത്തിലാണ് നടപടികൾ പൂർത്തീകരിച്ചത്‌. 
കഴിഞ്ഞ ഒന്നര വർഷമായി കുവൈത്തിൽ ജോലി ചെയ്തുവരുകയായിരുന്നു ബിന്ദു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഇവരെ സഹായിക്കാൻ നിരവധി പേർ സഹായ ഹസ്തവുമായെത്തി. കല മുഖേനയുള്ള സാമ്പത്തിക സഹായത്തിന്​ പുറമെ വിവിധ സംഘടനകളും ബിന്ദുവിനെ സഹായിക്കുന്നതിന് തയാറായിരുന്നു.

Tags:    
News Summary - bindu-prasad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.