ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് അംഗങ്ങൾ ഓണാഘോഷത്തിൽ
കുവൈത്ത് സിറ്റി: ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് ഓണാഘോഷം ഫർവാനിയ ഷെഫ് നൗഷാദ് സിഗ്നേചർ റസ്റ്റാറന്റിൽ നടന്നു. പ്രസിഡന്റ് സുനിൽ എൻ.എസ് അധ്യക്ഷതവഹിച്ചു. പ്രവർത്തകസമിതി അംഗങ്ങൾ ദീപം കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു. ഷിബാ പ്രമുഖ് ഓണ സന്ദേശം നൽകി.
സുവി അജിത് അവതാരകയായി. അസീസ്, മധു എന്നിവർ ഗാനങ്ങൾ ആലപിച്ചു. വിവിധ കലാപരിപാടികളും മത്സരങ്ങളും നടന്നു. മത്സര വിജയികൾക്ക് സമ്മാനദാനങ്ങൾ വിതരണം ചെയ്തു. ഡോ.സുമന്ത് മിശ്ര ആഘോഷങ്ങളിൽ പങ്കെടുത്തു. പ്രസിഡന്റ് എൻ.എസ്.സുനിൽ, സി.എച്ച്.ഷബീർ, ബിജോ പി ബാബു, ജസ്നിം മൻസൂർ എന്നിവർ നേതൃത്വം നൽകി. ഓണസദ്യയും ഒരുക്കി. ഓണാഘോഷത്തിൽ പങ്കെടുത്തവർക്ക് ജിനു നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.