കുവൈത്ത് സിറ്റി: ഫർവാനിയ, ജഹ്റ ഗവർണറേറ്റുകളിൽ യാചനയിലേർപ്പെട്ട നാല് പ്രവാസി സ്ത്രീകളെ സദാചാര കുറ്റാന്വേഷകർ പിടികൂടി. വ്യത്യസ്ത അറബ് പൗരത്വമുള്ളവരാണ് സ്ത്രീകൾ. ഇവരെ രാജ്യത്ത് നിന്ന് നാടുകടത്തുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
യാചന തടയുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് അറസ്റ്റുകൾ നടന്നതെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. പിടിയിലായ പ്രവാസികളുടെ സ്പോൺസർമാർക്കെതിരെയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കും. അവരുടെ സ്പോൺസർഷിപ്പിന് കീഴിലുള്ളവർ ചെയ്യുന്ന ലംഘനങ്ങൾക്ക് അവരെയും ഉത്തരവാദികളാക്കുമെന്നും കൂട്ടിച്ചേർത്തു.
രാജ്യത്ത് ഭിക്ഷാടനം നിയമപരമായി നിരോധിച്ചിട്ടുണ്ട്. ഭിക്ഷാടന പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി തുടരുകയാണ്. രാജ്യത്ത് ക്രമസമാധാനവും സുരക്ഷയും നിലനിർത്താൻ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.