ചിത്രരചന മത്സര വിജയികൾ ബി.ഡി.കെ പ്രവർത്തകർക്കൊപ്പം
കുവൈത്ത് സിറ്റി: രക്തദാന ദിനാചരണ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) കുവൈത്ത് ചാപ്റ്റർ അൽ അൻസാരി എക്സേഞ്ചിന്റെ സഹകരണത്തോടെ സ്കൂൾ വിദ്യാർഥികൾക്ക് ചിത്രരചന മത്സരം സംഘടിപ്പിച്ചു. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന മത്സരത്തിൽ വിവിധ സ്കൂളുകളിൽനിന്നായി 125 കുട്ടികൾ പങ്കെടുത്തു.
അൽ അൻസാരി എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ ശ്രീജിത്ത് മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ബി.ഡി.കെ ജനറൽ കൺവീനർ നിമിഷ് കാവാലം അധ്യക്ഷതവഹിച്ചു. രക്തദാനത്തിന്റെ പ്രാധാന്യം ബി.ഡി.കെയുടെ പങ്ക് എന്നിവ മനോജ് മാവേലിക്കര വിവരിച്ചു. കുവൈത്തിലെ ജില്ല അസോസിയേഷനുകളുടെ കൂട്ടായ്മയായ 'കുട' ചെയർമാൻ മാർട്ടിൻ മാത്യു, ഹരി വി. പിള്ള, പ്രവീൺ കൃഷ്ണ എന്നിവർ ആശംസകൾ നേർന്നു.
ബി.ഡി.കെ പ്രവർത്തകരായ നളിനാക്ഷൻ ഒളവറ, സോഫി രാജൻ, പ്രവീൺ, ഷൈറ്റസ് തോമസ്, കലേഷ് ബി. പിള്ള, ചാൾസ് പി. ജോർജ്, ബീന, ജോളി, ബ്ലസ്സി മാർട്ടിൻ, ഷീബ, സുധീർ, മുരളി വാഴക്കോടൻ, ചാൾസ്, യൂസഫ് ഓർച്ച, രാജേഷ് പരപ്പ, സൗമിനി ദേവിക എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
ബി.ഡി.കെ കുവൈത്ത് ഫിനാൻസ് കൺവീനർ രാജൻ തോട്ടത്തിൽ സ്വാഗതവും പ്രോഗ്രാം കൺവീനർ ജിഞ്ചു ചാക്കോ നന്ദിയും പറഞ്ഞു. മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.