കുവൈത്ത് സിറ്റി: റമദാൻ മാസത്തിൽ പ്രാദേശിക ബാങ്കുകളിലെ ഉപഭോക്തൃ സേവന സമയം ക്രമീകരിക്കാനുള്ള നിർദേശം പരിഗണനയിൽ. രാവിലെ പ്രവൃത്തി സമയം കഴിഞ്ഞ റമദാനിലെ പോലെ തന്നെ തുടരും. രാവിലെ 10 മുതൽ ഉച്ചക്ക് 1.30 വരെയും വൈകുന്നേരം 7.30 മുതൽ രാത്രി 9.30 വരെയും ഒരു അധിക സായാഹ്ന ഷിഫ്റ്റ് ഉണ്ടായിരിക്കുമെന്നും സൂചനയുണ്ട്. എന്നാൽ, ഇതിൽ അന്തിമ തീരുമാനം ആയിട്ടില്ല. നിർദേശങ്ങൾ അധികൃതർ വിലയിരുത്തി വരികയാണ്.
കഴിഞ്ഞ റമദാനിൽ ഷോപ്പിങ് മാളുകളിലെ ബാങ്ക് ശാഖകൾക്ക് രണ്ട് പ്രവൃത്തി സമയങ്ങളുണ്ടായിരുന്നു. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയും രാത്രി എട്ടു മുതൽ രാത്രി 11.30 വരെയും. അതേസമയം വിമാനത്താവളത്തിലെ ശാഖകൾ 24 മണിക്കൂറും പ്രവർത്തിച്ചു. ഇതേ ഷെഡ്യൂൾ നിലനിർത്താൻ ചില ബാങ്കുകൾ നിർദേശിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഇടപാടുകൾക്കായി സ്മാർട്ട്ഫോൺ ആപ്പുകളോ എ.ടി.എമ്മുകളോ ഉപയോഗിക്കാമെന്നും ഇവർ വ്യക്തമാക്കുന്നു. റമദാൻ ആരംഭിക്കുന്നതിന് മുമ്പ് ഇതിൽ കൃത്യമായ നിർദേശം പുറപ്പെടുവിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.