കുവൈത്ത് സിറ്റി: ബാങ്ക് കെട്ടിടത്തിെൻറ ഗ്ലാസുകൾ പൊട്ടിച്ച് അകത്തുപ്രവേശിച്ച് പണം മോ ഷ്ടിക്കാൻ ശ്രമിച്ച സംഘത്തിലെ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. രണ്ട് ബിദൂനികളും ഒരു െഎരിത്രിയക്കാരനുമാണ് പിടിയിലായത്. ജഹ്റ ഇൻറലിജൻസ് വിഭാഗം നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് സംഘത്തെ വലയിലാക്കാനായത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലെ ബാങ്ക്, എ.ടി.എം കവർച്ചക്കേസുകളിൽ പ്രതികളായ ഇവരെ പിടികൂടുന്നതിന് പ്രത്യേക ദൗത്യസംഘത്തിന് രൂപം നൽകിയിരുന്നു. രഹസ്യാന്വേഷണ സംഘം ആദ്യം െഎരിത്രിയക്കാരനെയാണ് പിടികൂടിയത്. ഇയാൾ നൽകിയ സൂചനയുടെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെയും കുടുക്കിയത്. കുറ്റം സമ്മതിച്ച പ്രതികളെ തുടർനടപടികൾക്കായി പ്രത്യേക വിഭാഗത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.