കുവൈത്ത് സിറ്റി: ബാങ്ക് നെറ്റ്വർക്ക് സുരക്ഷക്ക് കുവൈത്ത് സെൻട്രൽ ബാങ്ക് അന്താരാ ഷ്ട്ര കമ്പനിയുടെ സഹായം തേടും.
ഇതു സംബന്ധിച്ച് രാജ്യത്തെ തദ്ദേശീയ ബാങ്കുകൾക്ക് സെൻട്രൽ ബാങ്ക് സർക്കുലർ അയച്ചു. ഒാരോ ബാങ്കുകളുടെയും നെറ്റ്വർക്ക് സംവിധാനത്തി െൻറ കരുത്തും ദൗർബല്യവും സംബന്ധിച്ച് സമഗ്രമായി പഠിച്ച് റിപ്പോർട്ട് നൽകുകയാണ് പ്രധാന ചുമതല. പ്രോഗ്രാമുകൾ, ആപ്ലിക്കേഷനുകൾ, ബാങ്ക് കാർഡുകളും മറ്റു സോഫ്റ്റ്വെയറുകളും ഉപയോഗിച്ചുള്ള ക്രയവിക്രയം എന്നിവയുടെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കാനാണ് നടപടി. തദ്ദേശീയ ബാങ്കുകളുടെ െഎ.ടി മാനേജർമാർക്ക് അന്താരാഷ്ട്ര കമ്പനിയുടെ സഹായം ലഭ്യമാക്കും.
കഴിഞ്ഞ മാസം ഗൾഫ് ബാങ്കിൽനിന്ന് 2.8 ദശലക്ഷം ദീനാർ ഡിജിറ്റൽ കവർച്ച നടത്തിയ സംഭവമുണ്ടായിരുന്നു. നെറ്റ്വർക്കിലേക്ക് ഹാക്ക് ചെയ്ത് കയറി ഇൻറർനാഷനൽ ട്രാൻസ്ഫർ ചെയ്താണ് തട്ടിപ്പ് നടത്തിയത്. ഉപഭോക്താക്കളെ ബാധിച്ചില്ലെങ്കിലും ബാങ്കിന് വലിയ നഷ്ടമുണ്ടായി.
ഉപഭോക്താക്കളുടെ അക്കൗണ്ടും ക്രെഡിറ്റ് കാർഡ് വിവരങ്ങളും ഹാക്ക് ചെയ്തും തട്ടിപ്പ് നടത്തിയ സംഭവങ്ങളും മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇൗ സാഹചര്യത്തിൽ പഴുതടച്ച സുരക്ഷയൊരുക്കുന്നതിനാണ് കുവൈത്ത് സെൻട്രൽ ബാങ്ക് പ്രഗല്ഭരായ അന്താരാഷ്ട്ര കമ്പനിയുടെ സഹായം തേടുന്നത്. ഏത് കമ്പനിയെയാണ് ചുമതലപ്പെടുത്തുകയെന്ന് നിശ്ചയിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.