കുവൈത്ത് സിറ്റി: സ്വകാര്യ ഫാർമസികളിലെ പണമിടപാട് ബാങ്ക് കാർഡ് വഴിയാക്കുന്നു. 10 ദീനാറിനു മുകളിലുള്ള മരുന്നുവിൽപന ബാങ്ക് കാർഡ് പേമെന്റ് വഴി മാത്രമായി പരിമിതപ്പെടുത്താനാണ് നീക്കം.
ഇതുസംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം വാണിജ്യ മന്ത്രാലയത്തിനു സമര്‍പ്പിച്ചതായി പ്രാദേശിക മാധ്യമമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യ ഫാര്‍മസികളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. തീരുമാനം പ്രാബല്യത്തിലായാൽ സ്വകാര്യ ഫാർമസികളില്‍നിന്ന് 10 ദീനാറിനു മുകളിലുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ ഇലക്ട്രോണിക് പേമെന്റ് വഴി പണം നല്‍കണം.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ആരോഗ്യ മന്ത്രാലയം വാണിജ്യ മന്ത്രാലയത്തിന് ഈ നിർദേശം സമർപ്പിച്ചത്. സ്വകാര്യ ഫാര്‍മസികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതും ഫാര്‍മസിസ്റ്റ് തസ്തികളിലെ നിയമനവും കുവൈത്തികള്‍ക്കു മാത്രമായി നേരത്തേ നിജപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.