കുവൈത്ത് സിറ്റി: ബാലവേദി കുവൈത്ത് അബ്ബാസിയ മേഖല ‘വേനൽ പറവകൾ’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. അബ്ബാസിയ കല സെന്ററിൽ നടന്ന പരിപാടി ബാലവേദി കുവൈത്ത് അബ്ബാസിയ മേഖല പ്രസിഡന്റ് നന്ദന ലക്ഷ്മി അധ്യക്ഷതവഹിച്ചു. കല കുവൈത്ത് ജോയന്റ് സെക്രട്ടറി പ്രസീത് കരുണാകരൻ ഉദ്ഘാടനം ചെയ്തു.
ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതി കൺവീനർ രജീഷ്, കോഓഡിനേറ്റർ ശങ്കർ റാം, കല അബ്ബാസിയ മേഖല സെക്രട്ടറി പി.പി. സജീവൻ, ബാലവേദി ജനറൽ സെക്രട്ടറി അഞ്ജലീറ്റ രമേശ്, ബാലവേദി അബ്ബാസിയ മേഖല കൺവീനർ വിനോയി വിത്സൻ, കോഓഡിനേറ്റർ സുഷമ എന്നിവർ ആശംസകൾ അറിയിച്ചു.
ഉപരിപഠനാർഥം നാട്ടിലേക്കു പോകുന്ന ബാലവേദി മുൻ ഭാരവാഹി അഭിരാമി അജിത്തിനുള്ള ഉപഹാരം കേന്ദ്ര രക്ഷാധികാരി സമിതി കൺവീനർ രജീഷ് കൈമാറി. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. കുട്ടികളും മാതാപിതാക്കളും അടക്കം 150തോളം പേർ പങ്കെടുത്തു. കലാപരിപാടികളിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മേഖല മുൻ ഭാരവാഹി ഗൗരി പ്രിയ അവതാരികയായി. ബാലവേദി അബ്ബാസിയ മേഖല സെക്രട്ടറി ശിവാനി ശൈമേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് ആദിൽ റിജേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.