ബാലവേദി കുവൈത്ത് ഫഹാഹീൽ മേഖലയുടെ സ്വാതന്ത്ര്യ ദിനാഘോഷം
കുവൈത്ത് സിറ്റി: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ബാലവേദി കുവൈത്ത് മേഖല കമ്മിറ്റികൾ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. ദേശഭക്തിഗാനം, പ്രച്ഛന്നവേഷം, ക്വിസ് മത്സരം, കലാപരിപാടികൾ എന്നിവ അരങ്ങേറി. സാൽമിയ മേഖല കമ്മിറ്റി ആഘോഷ പരിപാടി കല കുവൈത്ത് ജനറൽ സെക്രട്ടറി സി. രജീഷ് ഉദ്ഘാടനം ചെയ്തു. ബാലവേദി സാൽമിയ മേഖല പ്രസിഡന്റ് അഞ്ജലി രാജ് അധ്യക്ഷത വഹിച്ചു. ആഞ്ജലീന മറിയം സ്വാഗതവും ആരോൺ മൈക്കിൾ നന്ദിയും പറഞ്ഞു.
അബ്ബാസിയ മേഖലയിൽ പ്രസിഡന്റ് അദ്വൈത് അധ്യക്ഷത വഹിച്ചു. കല കുവൈത്ത് പ്രസിഡന്റ് കെ.കെ. ശൈമേഷ് ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ഗൗരി പ്രിയ സ്വാഗതവും അനുലേഖ നന്ദിയും പറഞ്ഞു. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മലയാളം മിഷൻ വിദ്യാർഥികൾക്കായി നടത്തിയ കൈയെഴുത്ത് മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ മികച്ച കൈയക്ഷരമായി തിരഞ്ഞെടുത്ത നന്ദന ലക്ഷ്മിക്കുള്ള ഉപഹാരം കെ.കെ. ശൈമേഷ് കൈമാറി.
ഫഹാഹീൽ മേഖല പരിപാടി കല ട്രഷറർ അജ്നാസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബാലവേദി ഫഹാഹീൽ മേഖല വൈസ് പ്രസിഡന്റ് റൊനിറ്റ റോസ് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി മാധവ് സുരേഷ് സ്വാഗതവും മഞ്ചാടി ക്ലബ് സെക്രട്ടറി ജൂലിയറ്റ് ട്രീസ ബിജു നന്ദിയും പറഞ്ഞു.
അബുഹലീഫ മേഖല പരിപാടി കല കുവൈത്ത് വൈസ് പ്രസിഡന്റ് ബിജോയ് ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡന്റ് എസ്തർ മരിയ ജോൺ അധ്യക്ഷത വഹിച്ചു. ബാലവേദി മേഖല സെക്രട്ടറി ആഗ്നസ് ഷൈൻ സ്വാഗതവും ചാച്ചാ നെഹ്റു ക്ലബ് പ്രസിഡന്റ് ഇലുജിയ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.