സ്വ​ദേ​ശി പാ​ർ​പ്പി​ട മേ​ഖ​ല​യി​ലെ  ബ​ക്കാ​ല​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി

കു​വൈ​ത്ത്​ സി​റ്റി: സ്വ​ദേ​ശി പാ​ർ​പ്പി​ട മേ​ഖ​ല​ക​ളി​ലെ ബ​ക്കാ​ല​ക​ൾ​ക്കെ​തി​രെ അ​ധി​കൃ​ത​ർ ന​ട​പ​ടി ശ​ക്​​ത​മാ​ക്കി. ഇ​വി​ട​ങ്ങ​ളി​ൽ ബ​ക്കാ​ല​ക​ൾ (ഗ്രോ​സ​റി ഷോ​പ്പ്​) പാ​ടി​ല്ലെ​ന്നാ​ണ്​ നി​യ​മം. ഇ​ത്​ ലം​ഘി​ച്ച്​ നി​ര​വ​ധി പേ​ർ ക​ട ന​ട​ത്തു​ന്ന​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും ഇ​മി​ഗ്രേ​ഷ​ൻ സെ​ക്യൂ​രി​റ്റി വ​കു​പ്പി​​​െൻറ​യും മാ​ൻ​പ​വ​ർ പ​ബ്ലി​ക്​ ​അ​തോ​റി​റ്റി​യു​ടെ​യും വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​​​െൻറ​യും സം​യു​ക്​​ത സം​ഘ​മാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്​. 15 ബ​ക്കാ​ല​ക​ൾ​ക്കെ​തി​രെ ഇ​ത്ത​ര​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ ഉ​പ​മേ​ധാ​വി മി​ഷ്​​അ​ൽ അ​ൽ ജു​വൈ​സ​രി വ്യ​ക്​​ത​മാ​ക്കി. 

സാ​മൂ​ഹി​ക പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​വു​മെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ സ്വ​ദേ​ശി പാ​ർ​പ്പി​ട മേ​ഖ​ല​ക​ളി​ൽ ബ​ക്കാ​ല​ക​ൾ അ​നു​വ​ദി​ക്കേ​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്​. ബ​ക്കാ​ല​ക​ൾ ന​ട​ത്തു​ന്ന വി​ദേ​ശി​ക​ൾ​ക്കെ​തി​രെ​യും ഇ​തി​നാ​യി കെ​ട്ടി​ടം വാ​ട​ക​ക്ക്​ ന​ൽ​കു​ന്ന സ്വ​ദേ​ശി​ക​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്ന്​ അ​ധി​ക​ൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. 

News Summary - bakkala kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.