കുവൈത്ത് സിറ്റി: ശാരീരിക അവശതകളെ തുടർന്ന് ബുദ്ധിമുട്ടിയിരുന്ന പിതാവിനെ നാട്ടിലയക്കാൻ സഹായിക്കണമെന്ന മകെൻറ ആവശ്യം കഴിഞ്ഞ ദിവസം വൈറലായിരുന്നു. തൃശൂർ അയ്യന്തോൾ സ്വദേശി കൃഷ്ണൻ അയ്യപ്പനെ നാട്ടിലെത്തിക്കാനാണ് മകൻ മനീഷ് അഭ്യർഥന നടത്തിയത്. ഇപ്പോഴിതാ ഇൗ വിഷയത്തിൽ ശുഭവാർത്ത വന്നിരിക്കുന്നു. ശനിയാഴ്ച കുവൈത്തിൽനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അദ്ദേഹവും ഉണ്ടായിരുന്നു.
18 വർഷമായി കുവൈത്തിൽ പ്രവാസജീവിതം നയിക്കുന്ന ഇദ്ദേഹം ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് വിമാന സർവിസുകൾ നിലച്ചത്. അസുഖം കാരണം പുറത്തിറങ്ങാൻ പോലും പ്രയാസകരമായിരുന്ന അവസ്ഥയിൽ സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് ഇന്ത്യൻ എംബസി ആദ്യ ദിവസം തന്നെ തിരിച്ചുപോവാൻ വഴിയൊരുക്കുകയായിരുന്നു. കുവൈത്തിൽ അബ്ബാസിയയിൽ താമസിച്ചിരുന്ന അയ്യപ്പൻ കാർപെൻറർ ജോലിയാണ് ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.