മുറാഖബതുൽ ജാലിയാത്തിനായി മുറാഖിബ് യൂസുഫ് ശുഐബ്, ജാലിയാത്ത് ലജ്ന അംഗം അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്, അഡ്മിനിസ്ട്രെറ്റർ മുഹമ്മദ് അലി, സെക്രട്ടറി ജമാൽ എന്നിവർ ബദർ അൽ ഉതൈബിയിൽനിന്ന് ബഹുമതി ഏറ്റുവാങ്ങു
കുവൈത്ത് സിറ്റി: ഔഖാഫ് മന്ത്രാലയത്തിലെ പ്രമുഖ ബഹുമതിയായ തമയുസ് എക്സലൻസി അവാർഡിന്റെ 2021 വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. ഔഖാഫ് മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ഇസ്ലാഹീ സെന്റർ സംഘടിപ്പിച്ച സ്നേഹ സംഗമം പരിപാടിക്ക് ഔഖാഫ് മന്ത്രാലയത്തിന്റെ ഏറ്റവും നല്ല സംരംഭങ്ങളിൽ രണ്ടാം സ്ഥാനം ലഭിച്ചു.
ഔഖാഫിൽ ഇതര ഭാഷാ വിഭാഗങ്ങളിലെ ദഅവാ സംരംഭങ്ങളെ നിയന്ത്രിക്കുന്ന 'മുറാഖബത്തുൽ ജാലിയാത്ത്' മറ്റു ഡിപ്പാർട്ട്മെന്റുകളെ മറികടന്ന് 2021 വർഷത്തെ മികച്ച സംരംഭത്തിനുള്ള അവാർഡിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയായിരുന്നു.
ഔഖാഫ് അണ്ടർ സെക്രട്ടറി ഫരീദ് അസദ് ഇമാദിയുടെ സാനിധ്യത്തിൽ, മസാജിദുകളുടെ വകീൽ ബദർ അൽ ഉതൈബിയിൽ നിന്നും മുറാഖബതുൽ ജാലിയാത്തിനായി മുറാഖിബ് യൂസുഫ് ശുഐബ്, ജാലിയാത്ത് ലജ്ന അംഗം അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്, അഡ്മിനിസ്ട്രെറ്റർ മുഹമ്മദ് അലി, സെക്രട്ടറി ജമാൽ എന്നിവർ ബഹുമതി ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.