കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനാപകട സംഭവങ്ങളിൽ അന്വേഷണത്തിന് കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ. ഏതെങ്കിലും അപകടമോ സംഭവമോ ഉണ്ടായാൽ വിമാനത്താവളവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും അത് എയർക്രാഫ്റ്റ് ആക്സിഡന്റ്സ് ആൻഡ് ഇൻസിഡന്റ്സ് ഇൻവെസ്റ്റിഗേഷൻ ഓഫിസിലേക്ക് നിർബന്ധമായി റിപ്പോർട്ട് ചെയ്യണമെന്ന് നിർദേശം നൽകി.
അപകടസ്ഥലം കൈകാര്യം ചെയ്യാനും നിയന്ത്രിക്കാനും എയർക്രാഫ്റ്റ് ആക്സിഡന്റ്സ് ആൻഡ് ഇൻസിഡന്റ്സ് ഇൻവെസ്റ്റിഗേഷൻ ഓഫിസിനാണ് പൂർണ അധികാരം.
അന്വേഷകന്റെ മുൻകൂർ അനുമതിയില്ലാതെ വിമാനമോ തെളിവുകളോ രേഖകളോ നീക്കാൻ പാടില്ലന്നും സർക്കുലറിൽ വ്യക്തമാക്കി. അന്വേഷണത്തിന് ആവശ്യമായ എല്ലാ രേഖകളും ഉടൻ കൈമാറണമെന്നും സിവിൽ ഏവിയേഷൻ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഈ നടപടികളെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.