കുവൈത്ത് യാത്രക്കാരുടെ ശ്രദ്ധക്ക്; നിലവിൽ സർവിസ് നടത്തുന്ന വിമാനങ്ങളിൽ മാത്രം ടിക്കറ്റ് ബുക്ക് ചെയ്യുക

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രവർത്തന അനുമതികൾ ലഭിക്കാത്ത വിമാനക്കമ്പനികളിൽ ടിക്കറ്റ് ബുക്ക് ചെയ്യുകയോ റിസർവേഷൻ നടത്തുകയോ ചെയ്യരുതെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) യാത്രക്കാരോട് അഭ്യർഥിച്ചു.

യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും രാജ്യത്തെ വ്യോമഗതാഗതം നിയന്ത്രിക്കുന്നതിന്റെയും ഭാഗമായാണ് അറിയിപ്പ്. കുവൈത്ത് എയർവേസും ജസീറ എയർവേസും മാത്രമാണ് നിലവിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തുന്നത്. മറ്റ് ഒരു വിമാനക്കമ്പനികൾക്കും ഇതുവരെ ഔദ്യോഗിക പ്രവർത്തന അനുമതി ലഭിച്ചിട്ടില്ലെന്നും ഡി.ജി.സി.എ വക്താവ് അബ്ദുല്ല അൽ രാജ്ഹി വ്യക്തമാക്കി.

മറ്റു വിമാനക്കമ്പനികളിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് തുക തിരികെ കിട്ടാൻ സഹൽ ആപ്പ് വഴി പരാതികൾ സമർപ്പിക്കാം. വിമാനക്കമ്പനികളുമായും ട്രാവൽ ഏജൻസികളുമായും ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിനും ട്രാക്ക് ചെയ്യുന്നതിനും സഹൽ ആപ്പ് വഴി ഇടപെടൽ നടത്തുന്നുണ്ട്. യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും പരാതികൾ കാര്യക്ഷമമായി പരിഹരിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags:    
News Summary - Attention Kuwait passengers; book tickets only on flights currently in service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.