കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് കാലിത്തീറ്റക്കിടയിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്താനുള്ള നീക്കം കസ്റ്റംസ് പരാജയപ്പെടുത്തി.ഒരു പ്രാദേശിക കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിൽ മൃഗങ്ങളുടെ തീറ്റ ബാഗുകൾക്കുള്ളിൽ ഒളിപ്പിച്ചായിരുന്നു കഞ്ചാവ് എത്തിക്കാൻ ശ്രമം നടന്നത്.
അന്വേഷണത്തിൽ വലിയ അളവിൽ കഞ്ചാവ് കണ്ടെത്തിതായും കപ്പൽ പിടിച്ചെടുത്തതായും കസ്റ്റംസ് അറിയിച്ചു. 60 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. കപ്പലിൽ കസ്റ്റംസ് സൂക്ഷ്മായ പരിശോധന നടത്തി. മറ്റ് നിരോധിത വസ്തുക്കളൊന്നും കണ്ടെത്തിയില്ല. സംഭവത്തിൽ ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചതായും കസ്റ്റംസ് വാർത്തക്കുറിപ്പിൽ പറഞ്ഞു. പിടിച്ചെടുത്ത വസ്തുക്കൾ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് അയച്ചു. നിരോധിത വസ്തുക്കൾ രാജ്യത്തേക്ക് കടത്താനുള്ള എല്ലാ ശ്രമങ്ങളെയും ചെറുക്കുമെന്ന് കസ്റ്റംസ് വ്യക്തമാക്കി.
സാൽമിയയിൽ മയക്കുമരുന്ന് വേട്ട; രണ്ട് പ്രവാസികൾ അറസ്റ്റിൽ
കുവൈത്ത് സിറ്റി: മയക്കുമരുന്ന് കൈവശം വെക്കുക, പ്രോത്സാഹിപ്പിക്കുക, വിൽക്കുക എന്നീ കുറ്റങ്ങൾ ചുമത്തി സാൽമിയ പൊലീസ് ഒരു ഇന്ത്യക്കാരനെയും ഫിലിപ്പീൻസ് സ്ത്രീയെയും അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.