കുവൈത്ത് സിറ്റി: സൗദിയിലെ ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. ആക്രമണത്തിൽ ഒരു സൗദി പൗരൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ആക്രമണങ്ങളെന്നും മേഖലയിൽ സമാധാനം സ്ഥാപിക്കാനും, പിരിമുറുക്കം കുറക്കാനും, സ്ഥിരത നിലനിർത്താനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്കിടയിലെ അപകടകരമായ സംഘർഷാവസ്ഥയാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടാകാട്ടി.
സ്ഥിരത, സുരക്ഷ, ആസ്തികൾ എന്നിവ സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികൾക്കും സൗദി അറേബ്യക്ക് പൂർണ്ണ ഐക്യദാർഢ്യവും പിന്തുണയും കുവൈത്ത് ആവർത്തിച്ചു. സൗദി അറേബ്യക്കും ജനങ്ങൾക്കും കൊല്ലപ്പെട്ടയാളുടെ കുടുംബത്തിനും കുവൈത്തിന്റെ ആത്മാർത്ഥ അനുശോചനം അറിയിച്ചു. പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.