യാത്രക്കാർക്ക് ആശ്വാസം; കുവൈത്ത് എയർവേസ് വിമാനങ്ങൾ സർവിസ് ആരംഭിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളം ടെർമിനൽ-4 പ്രവർത്തനം പുനരാരംഭിച്ചു. ഇവിടെ നിന്ന് കുവൈത്ത് എയർവേസ് വിമാനങ്ങൾ സർവിസ് ആരംഭിച്ചു. ബുധനാഴ്ച പുലർച്ചെ വിമാനത്താവളത്തിലെ ടെർമിനൽ-1ന് നേര​െയുണ്ടായ ഇറാൻ ആക്രമണത്തെ തുടർന്ന് രാജ്യത്ത് വിമാന സർവിസുകൾ താൽക്കാലികമായി റദ്ദാക്കിയിരുന്നു.

സാങ്കേതിക സംഘങ്ങളും ബന്ധപ്പെട്ട അധികാരികളും ആക്രമണത്തിന്റെ നാശനഷ്ടങ്ങൾ വിലയിരുത്തുകയും പ്രവർത്തന പ്രക്രിയകളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തതിട്ടുണ്ട്. ഇതിനെ തുടർന്നാണ് ടെർമിനൽ-4 ൽ നിന്നുള്ള കുവൈത്ത് എയർവേസിന്റെ വിമാനങ്ങൾ പുനരാരംഭിക്കുന്നത്.

യാത്രക്കാർ കുവൈത്ത് എയർവേസുമായി ബന്ധപ്പെട്ട് ഫ്ലൈറ്റ് ഷെഡ്യൂളുകളും യാത്രാ വിശദാംശങ്ങളും പരിശോധിക്കണം. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഏറ്റവും പ്രധാനമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. ഉയർന്ന നിലവാരത്തിലുള്ള സുരക്ഷ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ഏകോപിപ്പിച്ച് പ്രവർത്തിക്കുമെന്നും അതോറിറ്റി അറിയിച്ചു.

അതേസമയം, കുവൈത്ത് എയർവേസ് ഒഴികെയുള്ള വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല. ബുധനാഴ്ച കോഴിക്കോട് നിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് അടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി.

Tags:    
News Summary - Relief for passengers; Kuwait Airways flights resume service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.