കുവൈത്ത് സിറ്റി: ബുധനാഴ്ച പുലർച്ചെ 13 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും കുവൈത്ത് സായുധ സേന തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സുപ്രധാന സൗകര്യങ്ങൾ ഉൾപ്പെടെ രാജ്യത്തെ ലക്ഷ്യമിട്ടായിരുന്നു ഇറാൻ ആക്രമണം. ആക്രമണം പ്രതിരോധിച്ചതിന്റെ ഫലമായി ചില റെസിഡൻഷ്യൽ ഏരിയകളിൽ അവശിഷ്ടങ്ങൾ വീണതായും പ്രതിരോധ മന്ത്രാലയം വക്താവ് കേണൽ സൗദ് അൽ അത്‌വാൻ പറഞ്ഞു.
ഫെബ്രുവരി28ന് ഇറാൻ ആക്രമണം ആരംഭിച്ചതു മുതൽ ഇന്നുവരെ 372 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂസ് മിസൈലുകളും 869 ഡ്രോണുകളും കുവൈത്തിനെതിരെ തൊടുത്തുവിട്ടതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ബുധനാഴ്ച അഞ്ച് തവണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ഇതോടെ ആക്രമണത്തിന്റെ തുടക്കം മുതലുള്ള ആകെ സൈറണുകൾ 188 ആയി ഉയർന്നു.
പ്രതിരോധ ഇടപെടലുകളുമായി ബന്ധപ്പെട്ട അവശിഷ്ടങ്ങളും മറ്റും വീഴുന്നതുമായി ബന്ധപ്പെട്ട 36 റിപ്പോർട്ടുകൾ സ്ഫോടകവസ്തു നിർമാർജന സംഘങ്ങൾ കൈകാര്യം ചെയ്തു. ഇതോടെ ഇത്തരം റിപ്പോർട്ടുകളുടെ ആകെ എണ്ണം 975 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.