കുവൈത്ത് സിറ്റി: ആന്ധ്രപ്രദേശ് സ്വദേശിനിയെ സ്പോണ്‍സറുടെ വസതിയില്‍ അതിക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിച്ചതായി കേസ്. പത്മ പാഡെ ബല്ലായെന്ന 42കാരിയാണ് സ്വദേശിയുടെ വീട്ടില്‍നിന്ന് ശാരീരിക പീഡനത്തിനിരയായത്. 2009 മുതല്‍ വീട്ടുതടങ്കലില്‍ കഴിയുകയാണിവര്‍. ദേഹമാസകലം മുറിവുകളുമായി ഒരാഴ്ച മുമ്പ് ഇവര്‍ രക്ഷപ്പെടുകയായിരുന്നു. വഴിയില്‍ അവശനിലയില്‍ കണ്ടെത്തിയ പൊലീസാണ് അദാന്‍ ആശുപത്രിയില്‍ ഇവരെ എത്തിച്ചത്. വിഷയത്തില്‍ ഇന്ത്യന്‍ എംബസി ഇടെപടുകയും കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിനും വിദേശകാര്യമന്ത്രാലയത്തിനും കത്തയക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.