അം​ബാ​സ​ഡ​ർ ക​പ്പ്​ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ പ്ര​കാ​ശ​നം ചെ​യ്യു​ന്നു 

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​ൻ സ്​​പോ​ർ​ട്​​സ്​ നെ​റ്റ്​​വ​ർ​ക്​ നി​ല​വി​ൽ​വ​ന്നു.ചൊ​വ്വാ​ഴ്​​ച ഉ​ച്ച​ക്ക്​ 2.30 മു​ത​ൽ ഇ​ന്ത്യ​ൻ എം​ബ​സി ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.കാ​യി​കാ​ഭി​രു​ചി​യും ക​ഴി​വു​മു​ള്ള ഇ​ന്ത്യ​ക്കാ​രെ ഒ​രു കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ കൂ​ട്ടാ​യ്​​മ രൂ​പ​വ​ത്​​ക​രി​ച്ച​ത്.

അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ അ​ട​ക്കം നേ​ട്ടം കൊ​യ്​​ത ഒ​േ​ട്ട​റെ ഇ​ന്ത്യ​ൻ കാ​യി​ക​താ​ര​ങ്ങ​ൾ കു​വൈ​ത്തി​ൽ പ്ര​വാ​സി​ക​ളാ​യി ഉ​ണ്ടെ​ന്നും സ്​​കൂ​ൾ ത​ല​ത്തി​ൽ വ​ള​ർ​ന്നു​വ​രു​ന്ന ഒ​േ​ട്ട​റെ മി​ടു​ക്ക​രു​ണ്ടെ​ന്നും അം​ബാ​സ​ഡ​ർ ചൂ​ണ്ടി​ക്കാ​ട്ടി. മ​ഹ​ത്താ​യ കാ​യി​ക പാ​ര​മ്പ​ര്യം ഇ​ന്ത്യ​ക്കു​ണ്ടെ​ന്നും കാ​യി​ക മേ​ഖ​ല​യി​ലെ ഇ​ന്ത്യ​യു​ടെ പാ​ര​മ്പ​ര്യ​വും സാ​ധ്യ​ത​യും കു​വൈ​ത്തി​ലും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​ണ്​ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

താ​ൻ മു​മ്പ്​ പോ​ൾ​വാ​ൾ​ട്ട്​ താ​ര​മാ​യി​രു​ന്നു​വെ​ന്നും ത​െൻറ ഇ​ണ ബാ​സ്​​ക​റ്റ്​​ബാ​ൾ ക​ളി​ക്കാ​രി​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ്ര​സം​ഗ​മ​ധ്യേ സാ​ന്ദ​ർ​ഭി​ക​മാ​യി പ​റ​ഞ്ഞു.ഭാ​വി​യി​ൽ വി​വി​ധ കാ​യി​ക​മേ​ള​ക​ളും മ​റ്റു പ​രി​പാ​ടി​ക​ളും ​ഇ​ന്ത്യ​ൻ സ്​​പോ​ർ​ട്​​സ്​ നെ​റ്റ്​​വ​ർ​ക്കി​െൻറ പി​ന്തു​ണ​യോ​ടെ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കും.

ഇ​ന്ത്യ​ൻ കാ​യി​ക സ​മൂ​ഹ​ത്തെ​യും കു​വൈ​ത്തി​നെ​യും ബ​ന്ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളും ല​ക്ഷ്യ​മി​ടു​ന്നു. സ്​​പോ​ർ​ട്​​സ്​ നെ​റ്റ്​​വ​ർ​ക്​ ഉ​ദ്​​ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഇ​ന്ത്യ​ൻ കാ​യി​ക മേ​ഖ​ല​യെ കു​റി​ച്ചു​ള്ള ഡി​ജി​റ്റ​ൽ പ്ര​ദ​ർ​ശ​ന​മു​ണ്ടാ​യി.ഏ​പ്രി​ൽ ഏ​ഴി​ന്​ എം​ബ​സി​യി​ലെ​ത്തി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ഇ​ത്​ കാ​ണാം.

അം​ബാ​സ​ഡ​ർ ക​പ്പ്​ ബാ​ഡ്​​മി​ൻ​റ​ൺ, ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മെൻറ്​ ന​ട​ത്തും

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കാ​യി ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ കീ​ഴി​ൽ അം​ബാ​സ​ഡ​ർ ക​പ്പ്​ ബാ​ഡ്​​മി​ൻ​റ​ൺ, ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മെൻറു​ക​ൾ സം​ഘ​ടി​പ്പി​ക്കും.കോ​വി​ഡ്​ പ്ര​തി​സ​ന്ധി ഒ​ഴി​ഞ്ഞാ​ൽ ടൂ​ർ​ണ​മെൻറു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ടു​മെ​ന്ന്​ എം​ബ​സി അ​റി​യി​ച്ചു. ടൂ​ർ​ണ​മെൻറി​നാ​യു​ള്ള എ​വ​ർ റോ​ളി​ങ്​ ട്രോ​ഫി ഇ​ന്ത്യ​ൻ സ്​​പോ​ർ​ട്​​സ്​ നെ​റ്റ്​​വ​ർ​ക് ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. ഇ​ന്ത്യ​ക്കാ​യി ന്യൂ​സി​ല​ൻ​ഡി​നും വെ​സ്​​റ്റി​ൻ​ഡീ​സി​നു​മെ​തി​രെ ക​ളി​ച്ചി​ട്ടു​ള്ള മ​മ്​​ത ട്രോ​ഫി ഏ​റ്റു​വാ​ങ്ങി. ഭാ​വി​യി​ൽ കൂ​ടു​ത​ൽ കാ​യി​ക ഇ​ന​ങ്ങ​ളി​ൽ ടൂ​ർ​ണ​മെൻറു​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.