മനുഷ്യാവകാശ കാര്യ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി ശൈഖ ജവഹർ ദുഐജ് അസ്സബാഹ് ഫലസ്തീൻ സാമൂഹിക വികസന മന്ത്രി സമഹ് ഹമദിനൊപ്പം
കുവൈത്ത് സിറ്റി: മനുഷ്യാവകാശ വിഷയങ്ങളിൽ സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കുവൈത്ത് മനുഷ്യാവകാശ കാര്യ അസി. വിദേശകാര്യ മന്ത്രി അംബാസഡർ ശൈഖ ജവഹർ ദുഐജ് അസ്സബാഹ് ഫലസ്തീൻ സാമൂഹിക വികസന മന്ത്രി സമഹ് ഹമദുമായി കൂടിക്കാഴ്ച നടത്തി.
ചൊവ്വാഴ്ച നടന്ന ഉന്നതതല അറബ് മേഖല യോഗത്തിനിടെയായിരുന്നു കൂടിക്കാഴ്ച. തുനീഷ്യയിൽ നടക്കുന്ന രണ്ടാം ലോക സാമൂഹിക വികസന ഉച്ചകോടിയുടെ ഒരുക്കങ്ങളുടെ ഭാഗമായിരുന്നു യോഗം.
ഫലസ്തീൻ ജനതക്കുള്ള കുവൈത്തിന്റെ ശക്തമായ പിന്തുണ അംബാസഡർ ശൈഖ ജവഹർ ആവർത്തിച്ച് വ്യക്തമാക്കി. മേഖലയിൽ സുസ്ഥിര വികസനം കൈവരിക്കുന്നതിനും സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിന്റെ ആവശ്യകത അവർ ചൂണ്ടികാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.