കുവൈത്ത് സിറ്റി: മാർച്ച് ഒന്നുമുതൽ നാലുവരെ കുവൈത്തിൽ നടത്താനിരുന്ന ഏഷ്യൻ യൂത്ത് അത്ലറ്റിക്സ് ചാമ്പ്യൻഷിപ് മാറ്റിവെച്ചു. 2021 ഒക്ടോബറിൽ നടത്താനാണ് പുതിയ തീരുമാനം. അപ്പോഴേക്ക് കോവിഡ് പ്രതിസന്ധി ഒഴിയുമെന്ന പ്രതീക്ഷയാണ് അധികൃതർക്കുള്ളത്. ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള യുവതാരങ്ങൾ മാറ്റുരക്കും. കുവൈത്തിൽ നടത്താനിരുന്ന വിവിധ കായിക മേളകളാണ് കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെക്കേണ്ടിവന്നത്.
സ്റ്റേഡിയത്തിൽ കാണികൾക്ക് പ്രവേശനമില്ലാതെയാണ് ആഭ്യന്തര ലീഗ് മത്സരങ്ങൾ നടക്കുന്നത്. പരിശീലനത്തിനടക്കം കർശന നിയന്ത്രണങ്ങളും ആരോഗ്യ മന്ത്രാലയത്തിെൻറ മേൽനോട്ടവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.