ഏഷ്യൻ പുരുഷ ഹാൻഡ്‌ബാൾ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് താരത്തിന്റെ മുന്നേറ്റം
ഏഷ്യൻ പുരുഷ ഹാൻഡ്‌ബാൾ ചാമ്പ്യൻഷിപ്: കുവൈത്തിന് വിജയം
കുവൈത്ത് സിറ്റി: ബഹ്‌റൈനിൽ നടക്കുന്ന 21-ാമത് എ.എച്ച്.എഫ് ഏഷ്യൻ പുരുഷ ഹാൻഡ്‌ബാൾ ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് മുന്നേറ്റം. രണ്ടാം റൗണ്ടിൽ ചൈനീസ് തായ്‌പേയ് ടീമിനെ (31-27) തോൽപ്പിച്ച് കുവൈത്ത് ഹാൻഡ്‌ബാൾ ടീം പ്രധാന വിജയം നേടി.
കളിയിൽ മുഴുനീളം കുവൈത്ത് ടീം മികവുപുലർത്തി. ചൊവ്വാഴ്ച ഖത്തറിനെതിരെയാണ് കുവൈത്തിന്റെ അടുത്ത മത്സരം. ചാമ്പ്യൻഷിപ്പിൽ അഞ്ച് തവണ ജേതാക്കളായ ശക്തമായ ടീമാണ് ഖത്തർ. കഴിഞ്ഞ ദിവസം കുവൈത്ത് ഒമാനെ തോൽപ്പിച്ചിരുന്നു.ജനുവരി 11 ആരംഭിച്ച ചാമ്പ്യൻഷിപ് 25ന് സമാപിക്കും. ബഹ്‌റൈനിലെ മനാമയിലും ഇസ ടൗണിലുമായാണ് മൽസരങ്ങൾ. ഏഷ്യൻ ചാമ്പ്യൻമാരുടെ കിരീടത്തിനായി 16 രാജ്യങ്ങൾ മത്സര രംഗത്തുണ്ട്.
നാലു ഗ്രൂപ്പുകളായി തിരിച്ചാണ് മൽസരം. ഖത്തർ, ഒമാൻ, ചൈനീസ് തായ്പേയ് എന്നിവർ ഉൾപ്പെട്ട ഗ്രൂപ്പ് എയിലാണ് കുവൈത്ത്. ഇറാൻ,കൊറിയ,ചൈന,ന്യൂസിലൻഡ് എന്നിവ ഗ്രൂപ്പ് ബിയിലും,സൗദി അറേബ്യ, ഇറാഖ്, ഇന്ത്യ, ജപ്പാൻ എന്നിവ ഗ്രൂപ്പ് സിയിലും ഉൾപ്പെടുന്നു. ബഹ്റൈൻ, യു.എ.ഇ, ഹോങ്കോങ്, കസാഖ്സ്താൻ എന്നിവ ഉൾപ്പെടുന്നതാണ് ഗ്രൂപ്പ് ഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.