ഫർവാനിയയിൽ പ്രവാസിയുടെ മരണത്തിനടയാക്കിയ തീപിടുത്തത്തിൽ കത്തി നശിച്ച വീട് 

ഫർവാനിയയിൽ വീടിന് തീപിടിച്ച് ഏഷ്യാക്കാരൻ മരിച്ചു

കുവൈത്ത് സിറ്റി: ഫർവാനിയ മേഖലയിൽ വീടിന് തീപിടിച്ച് ഏഷ്യക്കാരൻ മരിച്ചു. പ്രവാസി ബാച്ചിലർമാർ താമസിക്കുന്ന വീട്ടിലാണ് തീപിടിത്തമുണ്ടായത്. ഫർവാനിയ, ജിലീബ് അൽ ശുയൂഖ് ഫയർ സ്റ്റേഷനുകളിൽനിന്ന് ജീവനക്കാരെത്തി തീയണയച്ചു. വീടിന്റെ രണ്ടാം നിലയിലെ ഒരു മുറിയിലാണ് തീപിടിത്തമുണ്ടായത്. ഫയർ സർവിസ് ഉടൻ തന്നെ സ്ഥലത്തെത്തി തീയണക്കുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു. 

Tags:    
News Summary - Asian man dies in Farwania house fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.