കുവൈത്ത് സിറ്റി: ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ് ആഗസ്റ്റ് ഒന്നുമുതൽ ഒമ്പതുവരെ കു വൈത്തിൽ നടക്കും. 24 രാജ്യങ്ങളിൽനിന്നുള്ള നൂറുകണക്കിന് കായികതാരങ്ങളും ഒഫിഷ്യലുക ളും പെങ്കടുക്കും.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട നാഷനൽ ഒളിമ്പിക് കമ്മിറ്റി ചെയർ മാൻ ശൈഖ് ഫഹദ് നാസർ സബാഹ് അൽ അഹ്മദ് അസ്സബാഹ് ടൂർണമെൻറ് സ്പോൺസർ ചെയ്യും. കു വൈത്ത് സ്പോർട്ടിങ് ക്ലബിെൻറ ബോക്സിങ് റിങ് ആണ് വേദി. കുവൈത്ത് ഒളിമ്പിക് കമ്മിറ്റിയുടെ പിന്തുണക്ക് നന്ദി അറിയിക്കുന്നതായി കുവൈത്ത് ബോക്സിങ് അസോസിയേഷൻ ചെയർമാൻ മുഹമ്മദ് മൻസി അൽ ഇനീസി പറഞ്ഞു.
ലോകതലത്തിലെ തന്നെ അഞ്ചാമത് വലിയ ബോക്സിങ് ടൂർണമെൻറാണ് ഏഷ്യൻ ചാമ്പ്യൻഷിപ് എന്നും ഏറ്റവും മികച്ച രീതിയിൽ സംഘടിപ്പിക്കാൻ കഴിയുമെന്നും കുവൈത്ത് മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
കുവൈത്തിെൻറ കായിക വിലക്ക് അന്താറരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി നീക്കിയതിന് പിറകെ മേജർ ടൂർണമെൻറുകൾക്ക് ആതിഥേയത്വം വഹിച്ചും പങ്കാളിയായും കളിക്കളം നിറയാനുള്ള തയാറെടുപ്പിലാണ് രാജ്യം. 2020 ജനുവരിയിൽ ഏഷ്യൻ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിനും കുവൈത്ത് വേദിയാവുന്നുണ്ട്.
വിവിധ അന്താരാഷ്ട്ര കായിക സംഘടനകൾ കുവൈത്തിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഒന്നൊന്നായി നീക്കപ്പെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.