അ​ധി​നി​വേ​ശ​കാ​ല ചി​ത്ര​ങ്ങ​ളു​മാ​യി ആ​ർ​ട്ടി​സ്റ്റു​ക​ൾ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ ച​രി​ത്ര​ത്തി​ൽ മ​റ​ക്കാ​നാ​കാ​ത്ത അ​നു​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ച്ച ഇ​റാ​ഖ് അ​ധി​നി​വേ​ശ​ത്തി​ന്റെ ഓ​ർ​മ​ക​ൾ വ​ര​ക​ളും, ചി​ത്ര​ങ്ങ​ളു​മാ​യി പു​തി​യ കാ​ല​ത്തെ ഓ​ർ​മി​പ്പി​ച്ച് കു​വൈ​ത്ത് വി​ഷ്വ​ൽ ആ​ർ​ട്ടി​സ്റ്റു​ക​ൾ. രാ​ജ്യ​ത്തെ ഏ​റ്റ​വും ഇ​രു​ണ്ട കാ​ല​ഘ​ട്ട​ത്തി​ൽ കു​വൈ​ത്ത് ജ​ന​ത​യു​ടെ വീ​ര​കൃ​ത്യ​ങ്ങ​ളും അ​ധി​നി​വേ​ശ സേ​ന​യു​ടെ പ്ര​വൃ​ത്തി​ക​ളും ആ​ളു​ക​ളെ ഓ​ർ​മി​പ്പി​ക്കു​ന്ന​താ​ണ് ഇ​വ​രു​ടെ ര​ച​ന​ക​ൾ. ത​ങ്ങ​ളു​ടെ സൃ​ഷ്ടി​ക​ളും ചി​ന്ത​ക​ളും പ​ര​സ്പ​രം പ​ങ്കു​വെ​ച്ചും ആ​ശ​യ​ങ്ങ​ൾ കൈ​മാ​റി​യും ഇ​വ​ർ രാ​ജ്യ​ത്തി​ന്റെ വി​മോ​ച​ന വാ​ർ​ഷി​കം അ​നു​സ്മ​രി​ക്കു​ന്നു.

അ​ധി​നി​വേ​ശ​ത്തി​ന്റെ ഭ​യാ​ന​ക​മാ​യ സ്വ​ഭാ​വം ആ ​കാ​ല​ഘ​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ല​യെ ഇ​രു​ണ്ട​തും വൈ​കാ​രി​ക​വു​മാ​ക്കി​യ​താ​യി ഹ​യ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡ്ര​മാ​റ്റി​ക് ആ​ർ​ട്‌​സി​ലെ വി​ഷ്വ​ൽ ആ​ർ​ട്ടി​സ്റ്റും ​െല​ക്ച​റ​റു​മാ​യ അ​ൻ​ബ​ർ വ​ലീ​ദ് പ​റ​ഞ്ഞു. വി​മോ​ച​ന​ത്തി​നു​ശേ​ഷം ഈ ​സ​മീ​പ​നം മാ​റി. അ​തേ​സ​മ​യം, രാ​ജ്യ​ത്തോ​ടു​ള്ള വി​ശ്വ​സ്ത​ത വ​ർ​ധി​പ്പി​ക്കാ​ൻ അ​ധി​നി​വേ​ശം സ​ഹാ​യി​ച്ചെ​ന്നും, ത​ന്റെ ക​ല​ക​ളി​ൽ അ​ത് പ്ര​തി​ഫ​ലി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കു​വൈ​ത്തു​കാ​ർ ക​ട​ന്നു​പോ​യ വേ​ദ​ന​ജ​ന​ക​മാ​യ അ​നു​ഭ​വം ചി​ത്രീ​ക​രി​ക്കു​ന്ന​തി​ൽ ക​ലാ​പ്ര​സ്ഥാ​നം വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്ന​താ​യും അ​ൻ​ബ​ർ സൂ​ചി​പ്പി​ച്ചു.

1991ൽ ​കു​വൈ​ത്തി​ൽ ന​ട​ന്ന ‘ഫെ​ബ്രു​വ​രി 26: വേ​ദ​ന​യും പ്ര​തീ​ക്ഷ​യും’ എ​ന്ന പേ​രി​ലു​ള്ള എ​ക്സി​ബി​ഷ​നി​ൽ പ​​ങ്കെ​ടു​ത്തി​രു​ന്ന​താ​യി ഹ​യ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡ്ര​മാ​റ്റി​ക് ആ​ർ​ട്‌​സ് ടീ​ച്ചി​ങ് സ്റ്റാ​ഫി​ലെ അം​ഗം വ​ലീ​ദ് സ​ര​ബ് ഓ​ർ​മി​ച്ചു. വേ​ദ​ന​ജ​ന​ക​മാ​യി​രു​ന്ന ത​ട​വു​കാ​ല​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന 14 ക​ലാ​സൃ​ഷ്ടി​ക​ൾ അ​തി​ൽ അ​വ​ത​രി​പ്പി​ച്ചു. 

Tags:    
News Summary - Artists with colonial paintings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.