കുവൈത്ത് സിറ്റി: കുവൈത്തിലെ വടക്കൻ അതിർത്തി ഔട്ട്‌പോസ്റ്റുകൾ ലക്ഷ്യമിട്ടു ഇറാഖിൽ നിന്ന് ഡ്രോൺ ആക്രമണം. സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ് ആക്രമണം. സ്‌ഫോടകവസ്തു നിറച്ച ഡ്രോണുകൾ അതിർത്തി കേന്ദ്രങ്ങളിൽ ഇടിച്ചുകയറി ഭൗതിക നാശനഷ്ടങ്ങൾ വരുത്തിയതായി പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സൗദ് അബ്ദുൽ അസീസ് അൽ ഉതൈബി അറിയിച്ചു.
സംഭവത്തെ ‘കുറ്റകരവും ആക്രമണാത്മകവുമായ പ്രവർത്തനം’ എന്ന് മന്ത്രാലയം വിശേഷിപ്പിച്ചു. ആവശ്യമായ സുരക്ഷ, പ്രതികരണ നടപടികൾ ഉടൻ സ്വീകരിച്ചു. വിശദമായ അന്വേഷണങ്ങളും വിലയിരുത്തലുകളും നടന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ അതിർത്തി സംരക്ഷണം ഉറപ്പാക്കുന്നതിൽ സുരക്ഷാ ഏജൻസികൾ പൂർണ്ണ സന്നദ്ധത പുലർത്തുന്നുണ്ടെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.