Posted On
date_range Updated On
date_range കേടായ സമുദ്രവിഭവങ്ങൾ പിടിച്ചെടുത്തു
കുവൈത്ത് സിറ്റി: ദോഹ ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്ന് കേടായ സമുദ്രവിഭവങ്ങൾ പിടിച്ചെടുത്തു. വാണിജ്യ വ്യവസായ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, ആഭ്യന്തര മന്ത്രാലയം എന്നിവയുമായി ചേർന്ന് ദോഹ ഇൻഡസ്ട്രിയൽ ഏരിയയിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് നടപടി. നിരോധിത ഭക്ഷ്യവസ്തുക്കൾ സംഭരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഒരു ഫാക്ടറിയും പരിശോധനയിൽ കണ്ടെത്തി. ആരോഗ്യ, സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് സൂക്ഷിച്ചിരുന്ന കേടായ മത്സ്യവും ശീതീകരിച്ച ചെമ്മീനും റെയ്ഡിൽ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ നിയമ നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.