കലാ സാംസ്കാരിക സംഗമം ‘ഖൽബിലെ കോഴിക്കോട്’ 22ന്

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ക​ലാ സാം​സ്കാ​രി​ക സം​ഗ​മം ‘ഖ​ൽ​ബി​ലെ കോ​ഴി​ക്കോ​ട്’ സം​ഘ​ടി​പ്പി​ക്കു​ന്നു. സെ​പ്റ്റം​ബ​ർ 22ന് ​വൈ​കീ​ട്ട് 6.30ന് ​ഫ​ഹാ​ഹീ​ൽ യൂ​നി​റ്റി സെ​ന്റ​റി​ൽ തു​ട​ങ്ങു​ന്ന പ​രി​പാ​ടി​യി​ൽ കു​വൈ​ത്തി​ലെ സാ​മൂ​ഹി​ക -സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് കേ​ന്ദ്ര പ്ര​സി​ഡ​ന്റ് ലാ​യി​ക്ക് അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. കോ​ഴി​ക്കോ​ട് ജി​ല്ല​യു​ടെ കു​തി​പ്പും കി​ത​പ്പും എ​ന്ന വി​ഷ​യ​ത്തി​ൽ റ​സീ​ന മു​ഹ്‍യു​ദ്ദീ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

കു​വൈ​ത്തി​ലെ കോ​ഴി​ക്കോ​ട് ജി​ല്ല​ക്കാ​രാ​യ പ്ര​മു​ഖ ഗാ​യ​ക​ർ, റാ​ഫി കോ​ഴി​ക്കോ​ട്, റാ​ഫി ക​ല്ലാ​യി, സ​ൻ​ജ​ന എ​ന്നി​വ​ർ ചേ​ർ​ന്നൊ​രു​ക്കു​ന്ന ‘ഇ​ശ​ൽ സ​ന്ധ്യ’​യും ഉ​ണ്ടാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - Art and culture meet Khalbile Kozhikode on 22nd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.