പി​ടി​കൂ​ടി​യ ല​ഹ​രി​വ​സ്തു​ക്ക​ൾ

ലഹരിവസ്തുക്കളും തോക്കുമായി പിടിയിൽ

കുവൈത്ത് സിറ്റി: വൻ ലഹരിവസ്തുക്കളും തോക്കുമായി ഒരാളെ ലഹരിവിരുദ്ധ സേന പിടികൂടി. മൂന്നു കിലോ ഹഷീഷ്, നിരോധിത ഗുളികകളായ 3000 കാപ്റ്റഗൺ, 3000 ട്രമഡോൾ, ഒരു തോക്ക് എന്നിവ ഇയാളിൽനിന്ന് പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദിന്റെ നിർദേശപ്രകാരം ഊർജിതമാക്കിയ ലഹരിവിരുദ്ധ പ്രവർത്തനത്തിലാണ് പ്രതി പിടിയിലായത്. കള്ളക്കടത്തുകാരെയും മയക്കുമരുന്ന് കച്ചവടക്കാരെയും പിടികൂടുന്നതിനുള്ള തിരച്ചിലും അന്വേഷണ പ്രവർത്തനങ്ങളും സുരക്ഷാശ്രമങ്ങളും ശക്തമാക്കാൻ ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ് ഉണർത്തി.

Tags:    
News Summary - Arrested with drugs and firearms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.