പിടികൂടിയ ഹാഷിഷ്
Posted On
date_range Updated On
date_range ഹഷീഷുമായി വിമാനത്താവളത്തിൽ പിടിയിൽ
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിവിധതരം ഹഷീഷുമായി എത്തിയ യാത്രക്കാരനെ കസ്റ്റംസ് അധികൃതർ അറസ്റ്റ് ചെയ്തു. യൂറോപ്യൻ രാജ്യത്തുനിന്നാണ് യാത്രക്കാരൻ എത്തിയത്. മൂന്നു ഭാഗമായി പ്രത്യേകം പാക്ക് ചെയ്ത നിലയിലായിരുന്നു ഹഷീഷ്. കള്ളക്കടത്ത് നേരിട്ട് ഫാക്ടറിയിൽ നിന്നാണെന്നുതോന്നിക്കുന്നതെന്ന് അൽ റായി ദിനപത്രം റിപ്പോർട്ട് ചെയ്തു. ക്രീം ബോക്സ്, മെറ്റൽ ബോക്സ്, ഗ്ലാസ് ബോക്സ് എന്നിവയിലാണ് ഹഷീഷ് ഒളിപ്പിച്ചിരുന്നത്. പിടിയിലായ ആളെ ഡ്രഗ് കൺട്രോൾ ഡയറക്ടറേറ്റ് ജനറലിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.