കുവൈത്ത് സിറ്റി: രാജ്യത്ത് അർബുദ രോഗികൾക്ക് ചികിത്സക്കാവശ്യമായ മുഴുവൻ മരുന്നുകളും ലഭ്യമാണെന്ന് അധികൃതർ. ക ുവൈത്തിൽ അർബുദ മരുന്നുകളുടെ കുറവുണ്ടെന്ന തരത്തിൽ പ്രാദേശിക പത്രത്തിൽവന്ന വാർത്ത നിഷേധിച്ച് നടത്തിയ പ്രസ്താവനയിൽ അർബുദ പ്രതിരോധ സെൻറർ മേധാവി ഡോ. ഹുലൂദ് അൽ അലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചില മരുന്നുകളുടെ കുറവ് ശ്രദ്ധയിൽപ്പെട്ടെങ്കിലും അടിയന്തര പ്രാധാന്യത്തോടെ കഴിഞ്ഞയാഴ്ച അവ ലഭ്യമാക്കിയിട്ടുണ്ട്.
ഇപ്പോൾ അർബുദ ചികിത്സയുമായി ബന്ധപ്പെട്ട ഒരു മരുന്നിെൻറയും കുറവ് രാജ്യത്തില്ല. അടിസ്ഥാനരഹിതമായ വാർത്തയാണ് കഴിഞ്ഞ ദിവസം പത്രത്തിൽവന്നത്. സംശയാസ്പദമായ ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് ബന്ധപ്പെട്ടവരിൽനിന്ന് കൃത്യമായ വിവരം തേടേണ്ടതായിരുന്നു.
ഏതുതരം അന്വേഷണത്തിനും അർബുദ പ്രതിരോധ സെൻററിെൻറ വാതിൽ തുറന്നുവെച്ചിരിക്കുകയാണെന്നും ഡോ. ഹുലൂദ് അൽ അലി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.