അറബ് സാമൂഹിക കാര്യ മന്ത്രിമാർക്കൊപ്പം ഡോ.അംതാൽ അൽ ഹുവൈല
കുവൈത്ത് സിറ്റി: ഫലസ്തീനിലെ സാമൂഹിക സാഹചര്യങ്ങളെ പിന്തുണക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി അറബ് സാമൂഹിക കാര്യ മന്ത്രിമാരുടെ എക്സിക്യൂട്ടിവ് ബ്യൂറോ തിങ്കളാഴ്ച കെയ്റോയിലെ അറബ് ലീഗ് ആസ്ഥാനത്ത് നടന്നു. ഈജിപ്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കുവൈത്ത് സാമൂഹിക, കുടുംബ, ബാല്യകാല മന്ത്രിയും കുടുംബകാര്യ സുപ്രീം കൗൺസിൽ ചെയർപേഴ്സണുമായ ഡോ.അംതാൽ അൽ ഹുവൈല പങ്കെടുത്തു.
ഇസ്രായേലിന്റെ മനുഷ്യത്വരഹിതമായ നടപടികൾക്കിടയിൽ ഫലസ്തീനിലെ സാമൂഹിക സാഹചര്യങ്ങളെ പിന്തുണക്കുന്ന, സംയുക്ത അറബ് സാമൂഹിക വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ യോഗം അവലോകനം ചെയ്തു. അറബ് സാമൂഹിക കാര്യ മന്ത്രിമാരുടെ കൗൺസിൽ ഈ വിഷയത്തിൽ മുമ്പ് ഒന്നിലധികം പ്രമേയങ്ങൾ പുറപ്പെടുവിച്ചിരുന്നു.2025 നവംബർ നാലു മുതൽ ആറുവരെ ദോഹയിൽ നടക്കുന്ന രണ്ടാം ലോക സാമൂഹിക വികസന ഉച്ചകോടി മുന്നൊരുക്കം. 2026-ൽ സൗദി അറേബ്യയിൽ നടക്കാനിരിക്കുന്ന അറബ് ഉച്ചകോടി എന്നിവയുടെ തയാറെടുപ്പും വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.