കുവൈത്ത് സിറ്റി: മേയ് അഞ്ചു മുതൽ 14 വരെ നടക്കുന്ന അറബ് ഐസ് ഹോക്കി ചാമ്പ്യൻഷിപ്പിന്റെ ആദ്യ പതിപ്പിന് കുവൈത്ത് ആതിഥേയത്വം വഹിക്കും. ഒപ്പം സൗദി അറേബ്യ, ബഹ്റൈൻ, ഒമാൻ, ലബനൻ, ഈജിപ്ത്, അൽജീരിയ, ടുണീഷ്യ എന്നീ എട്ട് അറബ് ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് കുവൈത്ത് വിന്റർ ഗെയിംസ് ക്ലബ് മേധാവി ഫാഹിദ് അൽ അജ്മി പറഞ്ഞു.
അടുത്തിടെ മംഗോളിയയിൽ സമാപിച്ച ഐസ് ഹോക്കി ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ കുവൈത്ത് ടീം ഉയർന്ന മനോവീര്യത്തോടെയാണ് ടൂർണമെന്റിനായി തയാറെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാങ്കേതിക നിലവാരം ഉയർത്തുന്നതിനും പങ്കെടുക്കുന്ന ടീമുകൾ തമ്മിലുള്ള ബന്ധം വർധിപ്പിക്കുന്നതിനും ചാമ്പ്യൻഷിപ് സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ടൂർണമെന്റിന് ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ മന്ത്രിയുടെയും യുവജനകാര്യ സഹമന്ത്രി അബ്ദുൽറഹ്മാൻ അൽ മുതൈരിയുടെയും പിന്തുണയെ അൽ അജ്മി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.