മെ​ഡ​ൽ നേ​ടി​യ കു​വൈ​ത്ത് താ​ര​ങ്ങ​ൾ

അ​റ​ബ് ഗെ​യിം​സ്; കു​വൈ​ത്തി​ന് അ​ത്‌​ല​റ്റി​ക്‌​സി​ൽ ര​ണ്ടു വെ​ള്ളി​യും വെ​ങ്ക​ല​വും

കു​വൈ​ത്ത് സി​റ്റി: അ​ൽ​ജീ​രി​യ​യി​ൽ ന​ട​ക്കു​ന്ന അ​റ​ബ് ഗെ​യിം​സി​ന്റെ ആ​ദ്യ ദി​ന​ത്തി​ൽ കു​വൈ​ത്തി​ന്റെ ശ്ര​ദ്ധേ​യ പ്ര​ക​ട​നം. പു​രു​ഷ അ​ത്‌​ല​റ്റി​ക്‌​സി​ൽ കു​വൈ​ത്ത് താ​ര​ങ്ങ​ളാ​യ യാ​ക്കൂ​ബ് അ​ൽ യോ​ഹ​യും ഇ​സ അ​ൽ സ​ങ്കാ​വി​യും വെ​ള്ളി മെ​ഡ​ലു​ക​ൾ നേ​ടി. വ​നി​ത​ക​ളു​ടെ അ​ത്‌​ല​റ്റി​ക്‌​സി​ൽ മാ​ധ​വി അ​ൽ ഷെ​മ്മേ​രി വെ​ങ്ക​ലം ക​ര​സ്ഥ​മാ​ക്കി. 110 മീ​റ്റ​ർ ഹ​ർ​ഡ്ൽ​സ് ഓ​ട്ട​ത്തി​ലാ​ണ് യാ​ക്കൂ​ബ് അ​ൽ യോ​ഹ​യു​ടെ നേ​ട്ടം.

പു​രു​ഷ​ന്മാ​രു​ടെ ഡി​സ്‌​ക​സ് ത്രോ​യി​ലാ​ണ് ഇ​സ അ​ൽ സ​ങ്കാ​വി​യും വെ​ള്ളി മെ​ഡ​ൽ നേ​ട്ടം കൊ​യ്ത​ത്. വ​നി​ത​ക​ളു​ടെ 100 മീ​റ്റ​ർ സ്പ്രി​ന്റി​ൽ മാ​ധ​വി അ​ൽ ഷ​മ്മ​രി വെ​ങ്ക​ല​വും നേ​ടി. ജൂ​ലൈ 15 വ​രെ ന​ട​ക്കു​ന്ന അ​റ​ബ് ഗെ​യിം​സി​ൽ 22 അ​റ​ബ് ലീ​ഗ് രാ​ഷ്ട്ര​ങ്ങ​ൾ പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ആ​റു വ്യ​ത്യ​സ്ത കാ​യി​ക ഇ​ന​ങ്ങ​ളി​ലാ​യി കു​വൈ​ത്തി​ൽ​നി​ന്നു​ള്ള 32 പു​രു​ഷ​ന്മാ​രും സ്ത്രീ​ക​ളും അ​ട​ങ്ങു​ന്ന സം​ഘം മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.

Tags:    
News Summary - Arab Games-Two Silver and Bronze for Kuwait in Athletics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.