കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ സ്കൂളുകളിലെ അധ്യാപക ഒഴിവു കൾ സംബന്ധിച്ച് മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ പരസ്യം ചെയ്യും. വിദേശികൾക്കും അപേക് ഷിക്കാം. മന്ത്രാലയം അണ്ടർ സെക്രട്ടറി സൗദ് അൽ ഹർബി ഇതു സംബന്ധിച്ച് കഴിഞ്ഞദിവസം ഉത്ത രവിട്ടു.
2019-2020 അക്കാദമിക വർഷത്തിൽ ഇംഗ്ലീഷ്, ഫ്രഞ്ച്, സയൻസ്, കണക്ക്, കെമിസ്ട്രി, ഫിസിക്സ്, ബയോളജി, ജിയോളജി, ഫിസിക്കൽ എജുക്കേഷൻ എന്നീ തസ്തികകളിലേക്കാണ് ഒഴിവുള്ളത്.
മന്ത്രാലയത്തിൽ പരസ്യം വന്നതിനുശേഷം മാത്രമാണ് ഒാൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ടത്.
കുവൈത്തികളെയാണ് ആദ്യം പരിഗണിക്കുകയെങ്കിലും സ്പെഷലിസ്റ്റ് വിഷയങ്ങളിൽ യോഗ്യരും താൽപര്യവുമുള്ള കുവൈത്തികളെ ലഭ്യമല്ലാത്തതിനാൽ വിദേശികളെ ആശ്രയിക്കേണ്ടി വരും. ഒാൺലൈൻ അപേക്ഷയിലും ആദ്യം കുവൈത്തികൾക്കും പിന്നീട് ജി.സി.സി പൗരന്മാർക്കും ശേഷം ബിദൂനികൾ എന്ന ക്രമത്തിലാണ് മുൻഗണന ലഭിക്കുക. കുവൈത്തികളെ ലഭ്യമാക്കാനുള്ള അധികൃതരുടെ ശ്രമം എങ്ങുമെത്താത്ത സാഹചര്യത്തിൽ വിദേശികളുടെ മുന്നിൽ അവസരം തുറന്നുകിടക്കുകയാണ്. ഫലസ്തീൻ, ജോർഡൻ, തുനീഷ്യ എന്നീ രാജ്യങ്ങളിൽനിന്ന് ലഭ്യമാക്കാനും അധികൃതർ ശ്രമിക്കുന്നു.
ഇതിനായി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഇൗ രാജ്യങ്ങൾ സന്ദർശിക്കും. ഇവിടെനിന്ന് ലഭ്യമല്ലെങ്കിൽ ഇൗജിപ്ത് ആണ് അടുത്ത പരിഗണന. രാജ്യത്തെ പല സ്കൂളുകളിലും അധ്യാപകക്ഷാമം അനുഭവപ്പെടുന്നതായി വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു. കുടുംബങ്ങളെ പുതിയ പാർപ്പിട മേഖലകളിലേക്ക് മാറ്റിയതും ഈ വർഷം പുതിയ സ്കൂളുകൾ പ്രവർത്തനം ആരംഭിച്ചതുമാണ് അധ്യാപക ക്ഷാമം കൂടാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.