ഒമാനിൽ നടന്ന ആന്റിമൈക്രോബയൽ പ്രതിരോധ കോൺഫറൻസിൽ ആരോഗ്യമന്ത്രി അഹ്മദ് അൽ അവാദി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഒമാനിലെ മസ്കത്തിൽ നടക്കുന്ന ആന്റിമൈക്രോബയൽ പ്രതിരോധ ഉന്നത മന്ത്രിതല കോൺഫറൻസിൽ കുവൈത്ത് ആരോഗ്യമന്ത്രി അഹ്മദ് അൽ അവാദി പങ്കെടുത്തു. ഒമാൻ ആരോഗ്യമന്ത്രാലയമാണ് കോൺഫറൻ സംഘടിപ്പിച്ചത്.
അണുബാധയുണ്ടാക്കുന്ന സൂക്ഷ്മജീവികൾ കാലക്രമേണ മാറുകയും മരുന്നുകളോട് പ്രതികരിക്കാതിരിക്കുകയും ചെയ്യുമ്പോൾ ആന്റിമൈക്രോബയൽ പ്രതിരോധം സംഭവിക്കുന്നു. ഇത് ചികിത്സ പ്രയാസകരമാക്കുകയും രോഗ വ്യാപനം, തീവ്രത എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
കൃഷി, മത്സ്യബന്ധനം, ജലസ്രോതസ്സുകൾ, തുടങ്ങിയ തലങ്ങളിൽ ആന്റിമൈക്രോബയൽ പ്രതിരോധം ത്വരിതപ്പെടുത്തൽ, അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കൽ എന്നിവ ലക്ഷ്യമിട്ടാണ് കോൺഫറൻസ് സംഘടിപ്പിച്ചത്.മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യം, ക്ഷേമം, പരിസ്ഥിതി, ഭക്ഷ്യസുരക്ഷ, സുരക്ഷ, സാമ്പത്തിക വളർച്ച, വികസനം എന്നീ മേഖലകളിൽ നേടിയെടുത്ത എല്ലാ നേട്ടങ്ങൾക്കും ആന്റിമൈക്രോബയൽ റെസിസ്റ്റൻസ് (എ.എം.ആർ) വെല്ലുവിളി ഉയർത്തുന്നതായി മന്ത്രി ചൂണ്ടികാട്ടി.
ലോകത്ത് കുറഞ്ഞത് 1.3 ദശലക്ഷം ആളുകളുടെ മരണത്തിന് എ.എം.ആർ കാരണമാകുന്നു. ഇത് തടയാൻ ലക്ഷ്യമിട്ടുള്ള ആരോഗ്യ നടപടികൾ വേഗത്തിലാക്കാൻ നീക്കങ്ങൾ വേണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.