ലഹരിവിരുദ്ധ ബോധവത്കരണ വാരാചരണ ക്യാമ്പ്
കുവൈത്ത് സിറ്റി: മയക്കുമരുന്ന് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ വാരാചരണം സമാപിച്ചു. പ്രൈവറ്റ് സെക്യൂരിറ്റി സെക്‌ടർ, കറക്ഷനൽ സ്ഥാപനങ്ങൾ എന്നിവയുടെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയുടെ മേൽനോട്ടത്തിൽ സ്‌പെഷൽ സെക്യൂരിറ്റി ഫോഴ്‌സ് ക്യാമ്പിലാണ് പരിപാടി സംഘടിപ്പിച്ചത്. മേജർ ജനറൽ അബ്ദുല്ല സഫ അൽ മുല്ല മയക്കുമരുന്നിന്റെ അപകടങ്ങളെക്കുറിച്ചുള്ള വിദ്യാഭ്യാസ, കൗൺസലിങ് പ്രഭാഷണങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.