കുവൈത്ത് സിറ്റി: തൃശൂർ ജില്ലയിലെ വേലൂർ സ്വദേശികളുടെ കൂട്ടായ്മ ‘വേലൂർ ഒരുമ’യുടെ 14ാമത് വാർഷിക പരിപാടികൾ മംഗഫ്, ബ്ലോക്ക് നാലിലെ കാപ്സി ഹാളിൽ നടത്തി. സാമൂഹിക പ്രവർത്തകനും ലോക കേരള സഭാംഗവുമായ ബാബു ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ചു. സംഘടന സെക്രട്ടറി ജോഫ്രി ജോർജ് അധ്യക്ഷത വഹിച്ചു. നാഷനൽ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ച് നടപ്പാക്കിയ സൗജന്യ ഇൻഷുറൻസ് കാർഡുകൾ അംഗങ്ങൾക്ക് വിതരണം ചെയ്തു. അംഗങ്ങളും കുട്ടികളും കലാപരിപാടികൾ അവതരിപ്പിച്ചു. സമ്മാന വിതരണവും നടത്തി. സംഘടനയുടെ സ്ഥാപക പ്രസിഡൻറ് കൂടിയായ ബാബു ഫ്രാൻസിസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ജോയൻറ് സെക്രട്ടറി വി.പി. ടോമി, ഓർഗനൈസർ സി.പി. പിയൂസ് എന്നിവർ സംസാരിച്ചു. ട്രഷറർ ശുഭ കെ. സുബ്രൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.